അഴിമുഖം പ്രതിനിധി
വന്തിട്ടേന്ന് സൊല്ല്… തിരുമ്പി വന്നിട്ടേന്ന് സൊല്ല്… 25 വര്‍ഷത്തിക്ക് മുന്നാടി എപ്പടിപ്പോയോ അപ്പടിയെ തിരുമ്പി വന്തിട്ടേന്ന്… കബാലി ഡാ… ആരാധകരെ ആവേശത്തിലാഴ്ത്തി സൂപ്പര്‍താരം രജനീകാന്തിന്റെ പുതിയ ചിത്രം കബാലി എത്തി. കേരളത്തില്‍ ഇരുന്നൂറ്റമ്പധിലധികം തീയറ്ററിലാണ് കബാലി റിലീസ് ചെയ്തിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ ആരാധകര്‍ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ്
രജനിയുടെ പുതിയ ചിത്രത്തെ വരവേറ്റത്. നാലു മണിക്കായിരുന്നു ചെന്നൈയിലെ ആദ്യ ഷോ. ചലച്ചിത്ര താരങ്ങളായ ജയറാമും മകന്‍ കാളിദാസുമുള്‍പ്പടെയുള്ളവര്‍ ആദ്യ ഷോയ്ക്ക് എത്തിയിരുന്നു.
രജനിയുടെ അവസാന രണ്ട് ചിത്രങ്ങളും പരാജയമായിരുന്നെങ്കിലും മികച്ച ചിത്രങ്ങള്‍ ഒരുക്കിയ പാ രഞ്ജിത്തും രജനിയും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് തലൈവരുടെ ആരാധകര്‍. ആദ്യ ഷോ കഴിയുമ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
This post was last modified on December 27, 2016 4:19 pm
Leave a Comment