അഴിമുഖം പ്രതിനിധി
രജനിയുടെ ബ്രഹ്മാണ്ഡ ചിത്രം കബാലിയുടെ സെന്‍സര്‍കോപ്പി ചോര്‍ന്നതായി സൂചന. ചില ടോറന്റ് സൈറ്റുകളില്‍ ചിത്രത്തിന്റെ സെന്‍സര്‍കോപ്പി എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ റിലീസിനു മുന്‍പായി കബാലി ഓണ്‍ലൈന്‍ ആയി കാണാം എന്ന് പരസ്യങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കബാലി ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രച്ചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നു. ജൂലൈ 22ന് റിലീസിംഗ് ഡേറ്റ് നിശ്ചയിച്ചിരിക്കുന്ന കബാലി തിയേറ്ററുകളില്‍ തന്നെ കാണണം എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
This post was last modified on December 27, 2016 4:20 pm
Leave a Comment