“ബാഹുബലിയെ കുറിച്ചു തെറ്റായ നിരൂപണം നടത്തിയതിന് മാപ്പ്. എനിക്കു ബാഹുബലി ഇഷ്ടമായില്ല. എന്നാല്‍ ജനങ്ങള്‍ക്ക് ഇഷ്ടമായിരിക്കുന്നു. രാജമൌലിയോട് മാപ്പ്” ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാല്‍ ആര് ഖാന് ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ബാഹുബലി രണ്ടിന്റെ സസ്പെന്‍സ് പൊളിച്ചുകൊണ്ട് കെആര്‍കെ റിലീസ് ദിവസം തന്നെ ട്വീറ്റ് ചെയ്തത് വലിയ വിവാദമായിരുന്നു.
ഈ അടുത്ത കാലത്ത് മഹാഭാരതത്തില്‍ ഭീമനായി അഭിനയിക്കാന്‍ തയാറെടുക്കുന്ന മോഹന്‍ലാലിനെ ഛോട്ടാ ഭീമിനോട് ഉപമിച്ച് കെആര്‍കെ ട്വീറ്റ് ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ വിളിച്ച് വരുത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കെആര്‍കെയുടെ ട്വിറ്റര്‍ എക്കൌണ്ടില്‍ പൊങ്കാലയിട്ടുകൊണ്ടാണ് പ്രതിഷേധം അറിയിച്ചത്. പിന്നീട് ഇയാള്‍ മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞുകൊണ്ടും പോസ്റ്റിട്ടിരുന്നു.