X

കേരളത്തിലും വാനാക്രൈ? വയനാട്ടിലും പത്തനംതിട്ടയിലും പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ തകരാറില്‍

ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത് മുന്നൂറ് ഡോളര്‍

വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെയും പത്തനംതിട്ട കോന്നി അരുവാപ്പുറം പഞ്ചായത്ത് ഓഫീസുകളിലെയും കമ്പ്യൂട്ടറുകള്‍ തകരാറിലായി. ലോകം മുഴുവന്‍ ആക്രമണം നടത്തുന്ന വാനാക്രൈ വൈറസിന്റെ ആക്രമണമാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ പണമടച്ചില്‍ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ നശിപ്പിക്കുമെന്നാണ് ഭീഷണി.

വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായ നിലയില്‍

രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ ഉദ്യോഗസ്ഥരെത്തി ഓഫീസ് തുറന്നപ്പോഴാണ് കമ്പ്യൂട്ടറുകള്‍ തകരാറിലായതായി കണ്ടെത്തിയത്. ഈ ഓഫീസിലെ ആറ് കമ്പ്യൂട്ടറുകളിലെയും മുഴുവന്‍ ഫയലുകളും നശിച്ച നിലയിലാണ്. വെള്ളിയാഴ്ച മുതല്‍ തന്നെ വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് നിഗമനം. മുന്നൂറ് ഡോളറാണ്(ഏകദേശം 20,000 രൂപ) ഫയലുകള്‍ നശിപ്പിക്കാതിരിക്കാനായി പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകം മുഴുവന്‍ വാനാക്രൈ ആക്രമണത്തിന്റെ ആശങ്കയിലാണ്. ഇതിനിടെയാണ് കേരളത്തിലും ഈ വൈറസ് ആക്രമണമുണ്ടായിരിക്കുന്നത്.

This post was last modified on May 15, 2017 1:16 pm