X

ജല്ലിക്കട്ട് വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഇരട്ടത്താപ്പ്: കമല്‍ഹാസന്‍

ജല്ലിക്കട്ട് പ്രക്ഷോഭകര്‍ക്കെതിരായ അക്രമത്തില്‍ പൊലീസ് മാപ്പ് പറയണം. ഇത്തരത്തിലുള്ള പൊലീസ് നടപടി ഒഴിവാക്കപ്പെടേണ്ടിയിരുന്നു.

ജല്ലിക്കട്ട് നിയമഭേദഗതി ആവശ്യം 20 വര്‍ഷമായി ഉന്നയിക്കപ്പെടുന്നതാണെന്ന് കമല്‍ഹാസന്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് ഉള്ളതെന്ന് കമല്‍ഹാസന്‍ കുറ്റപ്പെടുത്തി. ജല്ലിക്കട്ട് പ്രക്ഷോഭകര്‍ക്കെതിരായ അക്രമത്തില്‍ പൊലീസ് മാപ്പ് പറയണം. ഇത്തരത്തിലുള്ള പൊലീസ് നടപടി ഒഴിവാക്കപ്പെടേണ്ടിയിരുന്നു. ജനകീയ സമരങ്ങളോടും പ്രതിഷേധങ്ങളോടും എംജിആര്‍ അടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാര്‍ സ്വീകരിച്ചിരുന്നത് മര്യാദയോടെയുള്ള സമീപനമാണെന്നും എന്നാല്‍ അത്തരമൊരു മനോഭാവം ഇപ്പോള്‍ കാണുന്നില്ല. മുഖ്യമന്ത്രി സമര രംഗത്ത് എത്തേണ്ടതായിരുന്നു എന്ന് കമല്‍ഹാസന്‍ പറഞ്ഞു.

ജല്ലിക്കട്ടില്‍ മരിക്കുന്നതിനേക്കാള്‍ ആളുകള്‍ അപകടങ്ങളില്‍ ആളുകള്‍ മരിക്കുന്നു. ഞാന്‍ എല്ലാത്തരം വിലക്കുകള്‍ക്കും എതിരാണ് – കമല്‍ഹാസന്‍ പറഞ്ഞു. നേരത്തെ ജല്ലിക്കട്ട് സമരക്കാരെ പൊലീസ് മര്‍ദ്ദിക്കുന്നതിന്‌റെ വീഡിയോ കമല്‍ഹാസന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളെ പുരുഷ പൊലീസുകാര്‍ ലാത്തിചാര്‍ജ് ചെയ്യുന്നതിന്‌റേയും ഓട്ടോ കത്തിക്കുന്നതിന്‌റേയു മറ്റും ദൃശ്യങ്ങളാണ് കമല്‍ഹാസന്‍ പോസ്റ്റ് ചെയ്തത്.

This post was last modified on January 24, 2017 1:30 pm