X

എട്ടുദിവസമായി നിരാഹാരം: കനയ്യ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഴിമുഖം പ്രതിനിധി

ഫെബ്രുവരിയില്‍ ജെഎന്‍യുവില്‍ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തിയ സമിതിയുടെ ഉത്തരവില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 28 മുതല്‍ നിരവധി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിരാഹാര സമരം അനുഷ്ഠിച്ചു വരികയായിരുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ആരോഗ്യ നില വഷളായി. കനയ്യ കുമാറിന് 10,000 രൂപ പിഴ വിധിച്ചപ്പോള്‍ സമിതി മറ്റു ചില വിദ്യാര്‍ത്ഥികളെ ഒരു സെമസ്റ്ററില്‍ നിന്നു തന്നെ പുറത്താക്കിയിരുന്നു.

നിരാഹാര സമരം അവസാനിപ്പിക്കാന്‍ വിസമ്മതിച്ച കനയ്യ കുമാര്‍ അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നുവെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദ് പറഞ്ഞു. പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ കനയ്യയും മറ്റും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ കനയ്യക്ക് എതിരെ വലതുപക്ഷ സംഘടനാ പ്രവര്‍ത്തകരുടെ വധഭീഷണിയുണ്ട്.

This post was last modified on December 27, 2016 4:02 pm