അഴിമുഖം പ്രതിനിധി
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ കനയ്യ കുമാറിന്റേയും വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിന്റേയും ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇരുവര്‍ക്കും നേരെ ആക്രമണ ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.
ജെഎന്‍യുവിനും ഐ എസ് ബി ടിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ഒരു ബസില്‍ ഒരു നാടന്‍ തോക്കും ആറ് വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. ഇവയും കനയ്യയുടേയും ഉമറിന്റേയും തലവെട്ടുമെന്ന ഭീഷണി സന്ദേശം എഴുതിയ കത്തും അടങ്ങുന്ന ബാഗ് ബസ് ഡ്രൈവറാണ് കണ്ടെത്തിയത്. ബാഗിന്റെ ഉടമയെ കണ്ടെത്താനായി പൊലീസ് അനവധി പേരെ ചോദ്യം ചെയ്തു.
സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ കനയ്യക്ക് പൊലീസ് സുരക്ഷ ലഭിക്കില്ലെങ്കിലും അദ്ദേഹം കാമ്പസിനു പുറത്തു പോകുമ്പോള്‍ സുരക്ഷ നല്‍കണമെന്ന് വസന്ത് കുഞ്ജ് പൊലീസിനോട് സര്‍വകലാശാല അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാഗ്പൂരില്‍ വച്ച് കനയ്യ സഞ്ചരിച്ചിരുന്ന കാറിനുനേരെ ബജറംഗദള്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി കത്ത് വരുന്നത്. നാഗ്പൂരിലെ ഒരു ഓഡിറ്റോറിയത്തില്‍ പ്രസംഗിക്കവേ ചെരുപ്പേറും ഉണ്ടായിരുന്നു. ചെരുപ്പെറിഞ്ഞ എബിവിപി പ്രവര്‍ത്തകനായ ഹരിദാസ് ഷെന്‍ഡേ ഓഡിറ്റോറിയത്തിലുണ്ടായിരുന്നവര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഇതൊന്നും തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് കനയ്യ പറഞ്ഞു.
This post was last modified on April 15, 2016 1:17 pm
Leave a Comment