X

ഭീതി പരത്തി കണ്ണൂര്‍ നഗരത്തില്‍ പുലി – വീഡിയോ, ചിത്രങ്ങള്‍

പുലിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു/വീഡിയോ കാണാം

കണ്ണൂര്‍ നഗരത്തില്‍ ഇറങ്ങിയ പുലിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. നഗരത്തില്‍ ഇറങ്ങിയ പുലി ആദ്യം ക്രമിച്ചത് വീടിനു സമീപം നിന്നിരുന്ന ഒരാളെയാണ്. ഇതേ തുടര്‍ന്നു നാട്ടുകാര്‍ പരിഭ്രാന്തരായതോടെ അവിടെ നിന്നും ഓടിയ പുലി തായത്തെരു മൊയ്തീന്‍ പള്ളിക്കു സമീപത്തായുള്ള റെയില്‍വേ ഗേറ്റിനോടു ചേര്‍ന്ന കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി. ഇവിടെ പുലിയുണ്ടോ എന്നു പരിശോധിക്കാന്‍ എത്തിയവരില്‍ രണ്ടു പേര്‍ക്കാണു വീണ്ടും പുലിയുടെ ആക്രമണം ഏറ്റത്. ഇതില്‍ ഒരാള്‍ ഇതരസംസ്ഥാന തൊഴിലാളിയാണ്.
അണ്ടര്‍ ബ്രഡ്ജിലേക്ക് കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണു കുറ്റിക്കാട്ടിലേക്ക് ഓടിക്കയറിയത്.

പുലി ഇറങ്ങി സാഹചര്യത്തില്‍ വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുലിയെ വെടിവച്ചു കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണു പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും.

അതേ സമയം, കണ്ണൂര്‍ നഗരത്തില്‍ ഇറങ്ങിയ പുലിയുടെ പിന്നാലെയാണ് പ്രദേശത്തെ ന്യൂജെന്‍ പിള്ളേര്‍. പുലിയുടെ പടം പിടിക്കാനും പറ്റിയാല്‍ ഒരു സെല്‍ഫിയെടുക്കാനുമുള്ള ഓട്ടത്തിലാണ്. പുലിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. നാട്ടുകാര്‍ പരിഭ്രാന്തരായതോടെ അവിടെ നിന്നും പുലി മതിലുകള്‍ ഒക്കെ ചാടി തായത്തെരു മൊയ്തീന്‍ പള്ളിക്കു സമീപത്തായുള്ള റെയില്‍വേ ഗേറ്റിനോടു ചേര്‍ന്ന കുറ്റിക്കാട്ടിലേക്ക് ഓടിക്കയറിയിരിക്കുകയാണ്. സെല്‍ഫി എടുക്കാന്‍ വന്ന പിള്ളേരുടെ മൊബൈലില്‍ കുടുങ്ങിയ പുലിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി തുടങ്ങിയിട്ടുണ്ട്.

This post was last modified on March 6, 2017 9:44 am

Related Post
Leave a Comment