അഴിമുഖം പ്രതിനിധി
കാരക്കോണം ഹൌസ് സര്‍ജന്മാര്‍ റിലേ നിരാഹാര സത്യാഗ്രഹത്തിലേക്ക്. സ്റ്റെപ്പന്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് കാരക്കോണം മെഡിക്കല്‍ കോളേജിലെ ഹൌസ് സര്‍ജന്മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ റിലേ നിരാഹാര സത്യഗ്രഹമാരംഭിച്ചു. അരുണ, അഖില്‍, അരുണ്‍ എന്നീ ഹൌസ് സര്‍ജന്മാരാണ് ഇന്നത്തെ ദിവസം നിരാഹാരമിരിക്കുക. മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച സമരം 10 ാം ദിവസം പിന്നിട്ടിട്ടും അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് സമരരീതി മാറ്റുവാന്‍ ഹൌസ് സര്‍ജന്മാര്‍ തീരുമാനിച്ചത്.
This post was last modified on December 27, 2016 4:09 pm
Leave a Comment