X

കതിരൂര്‍ മനോജ് വധം: പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 18-ലേക്ക് മാറ്റി

അഴിമുഖം പ്രതിനിധി

ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശേരി സെഷന്‍സ് കോടതി ഈ മാസം 18-ലേക്ക് മാറ്റി. കേസ് അന്വേഷിക്കുന്ന സിബിഐയ്ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ഇന്ന് ചോദ്യം ചെയ്യുന്നതിന് ഹാജരാകുന്നതിന് സിബിഐ ജയരാജന് നോട്ടീസ് നല്‍കിരുന്നുവെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതിയെ മുന്‍ കൂര്‍ ജാമ്യത്തിനായി സമീപിച്ചത്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയരാജനെ പ്രതിയാക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിക്കുകയാണെന്നും സിപിഐഎം ആരോപിക്കുന്നുണ്ട്. ഈ കേസില്‍ ജയരാജനെ ഒരിക്കല്‍ ചോദ്യം ചെയ്തിരുന്നു.

This post was last modified on December 27, 2016 3:36 pm

Related Post
Leave a Comment