X

വിശ്വനാഥൻ ആനന്ദിനെ തളച്ച 14 കാരൻ നിഹാൽ സരിൻ : അന്താരാഷ്ട്ര ചെസ്സിൽ മലയാളി താരോദയം

ജി.എന്‍ ഗോപാലിനും എസ്.എല്‍ നാരായണനും ശേഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് നിഹാല്‍.

തൃശൂര്‍ ജില്ലയിലെ പൂത്തോളില്‍ ഡോ. എ. സരിന്റേയും ഡോ. ഷിജിന്‍ എ. ഉമ്മറിന്റേയും മൂത്ത മകനായി 2004 ജൂലായ് 13-നാണ് നിഹാല്‍ സരിന്റെ ജനനം. ചെറുപ്പം മുതല്‍ ചെസിനോടുളള താത്പര്യം വളര്‍ത്തിയെടുത്ത താരം ഈ രംഗത്തെ പരമോന്നത പട്ടമായ ഗ്രാന്റ് മാസ്റ്റര്‍ പദവിയും നേടി. ലോക ചാമ്പ്യനായ ഇന്ത്യയുടെ തന്നെ വിശ്വനാഥന്‍ ആനന്ദിനെ വരെ വിറപ്പിക്കുന്ന പ്രകടനമാണ് ഈ 14 കാരനില്‍ നിന്നുണ്ടാകുന്നത്.

തൃശൂര്‍ ദേവമാത സിഎംഐ പബ്‌ളിക് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ താരം ഏറ്റവും ഒടുവില്‍ ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ടാറ്റ സ്റ്റീല്‍ രാജ്യന്തര റാപിഡ് ചെസ് മത്സരത്തില്‍ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ കുരുക്കിയാണ്  ചെസ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്.

അഞ്ചാം വയസില്‍ ചെസ്സ് കളി പഠിച്ച് തുടങ്ങിയ നിഹാല്‍ സരിന് ചെറുപ്രായത്തില്‍ തന്നെ ചെസ് ബോര്‍ഡ് സുപരിചിതമായിരുന്നു. മുത്തച്ഛന്‍ ഉമ്മറിന്റെ പ്രേരണയാണ് സരിന് ഈ രംഗത്തേക്ക് ക്ഷണം ലഭിച്ചതിന് കാരണമായത്. ഉമ്മര്‍ തന്നെയാണ് താരത്തിന്റെ ആദ്യ ഗുരുവും. ഇന്ന് ചെസ് രംഗത്ത് രാജ്യത്തിനും കേരളത്തിനും അഭിമാനമായി മാറാന്‍ കാരണം സരിന്റെ കഠിന പ്രയത്‌നം തന്നെയായിരുന്നു. ബാല്യത്തില്‍ തന്നെ ഈ രംഗത്ത് പുരസ്‌കാരങ്ങളുടെയും ബഹുമതികളുടെയും പരമ്പര തന്നെ സൃഷ്ടിച്ചിരിച്ചിരിക്കുകയാണ്. മുത്തച്ഛന്‍ ഉമ്മറിന് ശേഷം കോട്ടയം പോട്ടൂര്‍ മാത്യൂ പി ജോസഫായിരുന്നു ഗുരു.

ആറാം വയസില്‍ കേരള അണ്ടര്‍ സെവന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയായിരുന്നു തുടക്കം. ആറു വയസു മുതല്‍ ജൂനിയര്‍ തലം വരെയുള്ള സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളിലും ജേതാവായിരുന്നു സരിന്‍. ആറാം വയസ്സില്‍ തന്നെ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് താരമായി. ഏറ്റവും പ്രായംകുറഞ്ഞ കേരളത്തിലെ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് താരംമായി. 2013 ല്‍ ചെന്നൈയില്‍ നടന്ന നാഷണല്‍ അണ്ടര്‍ 9 ഉള്‍പ്പെടെ ഒമ്പത് വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ രണ്ട് തവണ സംസ്ഥാന ചെസ്സ് ജേതാവായി. ഒമ്പത് വയസ്സില്‍ താഴെയുള്ളവരുടെ സ്‌കൂള്‍ തല ദേശീയ മത്സരത്തില്‍ റണ്ണറപ്പ്.പതിനൊന്ന് വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഒരു തവണ സംസ്ഥാന ചെസ്സ് ജേതാവ്,

തുടര്‍ന്ന് യുഎയില്‍ 2013-14 ല്‍ നടന്ന ലോക അണ്ടര്‍ 10 ബ്ലീറ്റ്‌സില്‍ ഗോള്‍ഡ് മെഡല്‍, സൗത്താഫ്രിക്കയില്‍ 2014 ല്‍ അണ്ടര്‍ 10 ലോചാമ്പ്യന്‍, ഉസ്ബസിക്കിസ്ഥാനില്‍ നടന്ന അണ്ടര്‍ 10 ഏഷ്യന്‍ ഏഷ്യന്‍ യൂത്ത് റാപ്പിഡ് ചാമ്പ്യന്‍, 2015 ല്‍ ഗ്രീസില്‍ നടന്ന അണ്ടര്‍12 വെള്ളി മെഡല്‍ ജേതാവ് തുടങ്ങിയ നേട്ടങ്ങളും നിഹാല്‍ സ്വന്തമാക്കി. 2016 അസാമാന്യ പ്രതിഭയ്ക്കുള്ള അവാള്‍ഡിനും അര്‍ഹനായി. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഓഗസറ്റില്‍ അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ചെസ് മാസ്‌റ്റേഴളസ് ടൂര്‍ണമെന്റില്‍ മൂന്നാം നോമം കരസ്ഥമാക്കിയാണ് കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ന്റ് മാസ്സറായത്. ഉസ്‌ബെക്കിസ്താന്റെ തെമൂര്‍ കുയ്‌ബോകറോവിനെ സമനിലയില്‍ തളച്ചാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് വേണ്ടിയിരുന്ന മൂന്നാം നോമും നിഹാല്‍ സ്വന്തമാക്കിയത്.

ജി.എന്‍ ഗോപാലിനും എസ്.എല്‍ നാരായണനും ശേഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് നിഹാല്‍. ലോകത്ത് ഈ പദവിയിലെത്തുന്ന 12ാമത്തെ പ്രായം കുറഞ്ഞ ചെസ്സ് താരവും. ഇന്നലെ വിശ്വനാഥന്‍ ആനന്ദിനെ കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ സെര്‍ജി കറിയാക്കിന്‍, നിലവിലെ ലോക മൂന്നാം നമ്പര്‍ താരം മാമദ്യെറോവ്, ലോ 25 ാം റാങ്ക് കാരന്‍ ഹരികൃഷ്ണ, 44 ആം റാങ്ക്കാരന്‍ വിദിത്ത് ഗുജറാത്തി എന്നിവരെയാണ് നിഹാല്‍ സമനിലയില്‍ തളച്ചത്.

 

വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ കുരുക്കി മലയാളിയായ 14കാരന്‍

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

This post was last modified on November 12, 2018 2:58 pm