അഴിമുഖം പ്രതിനിധി
ഭരണവിരുദ്ധ വികാരത്തില്‍ യുഡിഎഫ് ഒലിച്ചുപോയപ്പോള്‍ കേരളത്തില്‍ അവിടവിടെയായി പിടിച്ചു നിന്ന കോണ്‍ഗ്രസുകാരില്‍ ഒന്നാണ് തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിച്ച മന്ത്രി വി എസ് ശിവകുമാര്‍. മന്ത്രിമാരടക്കമുള്ളവര്‍ ജനകീയ കോടതിയില്‍ തോറ്റപ്പോള്‍ ശിവകുമാര്‍ മുന്‍ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ തീപാറും ബൗണ്‍സറുകളെ സധൈര്യം നേരിട്ടു. ശിവകുമാര്‍ 46,474 വോട്ടുകള്‍ അടിച്ചു കൂട്ടിയപ്പോള്‍ വോട്ടെണ്ണലിന്റെ അവസാനനിമിഷം വരെ ശ്രീശാന്ത് മന്ത്രിയെ പിന്തുടര്ന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാന റൗണ്ടുകളില്‍ തിരിച്ചടിച്ചു കയറിയ ആന്റണി രാജു ശ്രീശാന്തില്‍ നിന്നും റണ്ണേഴ്സ് അപ്പ് സ്ഥാനം പിടിച്ചെടുത്തു. ആന്റണി രാജു 35,569 വോട്ടുകളും ശ്രീശാന്ത് 34,764 വോട്ടുകളും പിടിച്ചു.
ബാര്‍ കോഴ കേസില്‍ യുഡിഎഫിനെ ഒറ്റയ്ക്ക് നേരിട്ട ബാറുടമ ബിജു രമേശ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ ഓളമുയര്‍ത്തി വോട്ടു തേടിയെങ്കിലും 5762 വോട്ടുകള്‍ മാത്രമേ പിടിക്കാനായുള്ളൂ.
This post was last modified on December 27, 2016 4:07 pm