X

ആര്‍ എസ് പി മാത്രമല്ല ആര്‍എംപിയും സംപൂജ്യരായി

അഴിമുഖം പ്രതിനിധി

സോഷ്യലിസ്റ്റുകള്‍ തമ്മിലെ പോരാട്ടം നടന്ന വടകരയില്‍ ജെഡിഎസിന്റെ സികെ നാണു വീണ്ടും നിയമസഭയിലേക്ക്. ജെഡിയുവിന്റെ മനയത്ത് ചന്ദ്രനെയാണ് അദ്ദേഹം 9511 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പിച്ചപ്പോള്‍ കറുത്ത കുതിരയാകുമെന്ന് കരുതിയ ആര്‍എംപിയുടെ കെ കെ രമയ്ക്ക് 29,504 വോട്ടുകളും മൂന്നാം സ്ഥാനവും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിജെപിയാകട്ടെ 13,937 വോട്ടുകളുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടിപി ചന്ദ്രശേഖരന്റെ ഭാര്യയെന്ന സഹതാപവും കോണ്‍ഗ്രസ്, ബിജെപി വോട്ടുകളും അവരെ അട്ടിമറി വിജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും രമയ്ക്ക് ഒരിക്കലും മറ്റു രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ഭീഷണി ഉയര്‍ത്താനായില്ല. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ തെരഞ്ഞെടുപ്പ് ചിത്രത്തിലേ രമ ഉണ്ടായിരുന്നില്ല. എങ്കിലും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ആര്‍എംപിയുടെ പി കുമാരന്‍കുട്ടി 17,229 വോട്ടുകളെക്കാള്‍ കൂടുതല്‍ നിയമസഭ മണ്ഡലത്തില്‍ പിടിക്കാനായിയെന്ന് ആര്‍എംപിക്ക് ആശ്വസിക്കാം.

This post was last modified on December 27, 2016 4:08 pm