X

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

കഴിഞ്ഞവര്‍ഷം എട്ടു ഗര്‍ഭസ്ഥ ശിശുമരണങ്ങള്‍ സംഭവിച്ചിടത്ത് ഈ വര്‍ഷം ആറുമരണമുണ്ടായി. 2014ല്‍ 15ഉം, 2015ല്‍ 14ഉം, 2016ല്‍ എട്ടും 2017 സെപ്റ്റംബര്‍ വരെ 13ഉം ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടി മുക്കാലിയിലെ സന്തോഷ്, അനിത ദമ്പതികളുടെ രണ്ടു ദിവസം മാത്രം പ്രായമുളള കുഞ്ഞാണ് മരിച്ചത്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ 13 നവജാത ശിശുക്കള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

കഴിഞ്ഞവര്‍ഷം എട്ടു ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015ന് ശേഷം ഏറ്റവുമധികം ശിശുമരണം റിപ്പോര്‍ട്ട് ചെയ്തതും ഈ വര്‍ഷമാണ്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ആറെണ്ണവും ജനനവൈകല്യം മൂലമാണ്. ഹൃദയവാല്‍വ്, അന്നനാളം, ശ്വാസകോശം, എന്നിവയ്ക്കുണ്ടാകുന്ന തകരാര്‍ ഹൃദയാഘാതം എന്നിവ കാരണമാണ് മരണമേറെയും. ഗര്‍ഭസ്ഥ ശിശുമരണവും കുറയ്ക്കാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞവര്‍ഷം എട്ടു ഗര്‍ഭസ്ഥ ശിശുമരണങ്ങള്‍ സംഭവിച്ചിടത്ത് ഈ വര്‍ഷം ആറുമരണമുണ്ടായി. 2014ല്‍ 15ഉം, 2015ല്‍ 14ഉം, 2016ല്‍ എട്ടും, 2017 സെപ്റ്റംബര്‍ വരെ 13ഉം ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

This post was last modified on September 22, 2017 12:15 pm