X

കൊച്ചിക്കാര്‍ ഇങ്ങനെയാണ്; സൗബിനെയും പറവയേയും കുറിച്ച് ആഷിഖ് അബു പറയുന്നു

സൗബിന്‍ സംവിധാനം ചെയ്ത പറവ ഇന്നലെയാണ് തിയേറ്ററില്‍ എത്തിയത്

കഥാപാത്രങ്ങളായി വന്ന് പ്രേക്ഷകരുടെ മനസില്‍ ഒരു ചിരിയായി മാറിയ സൗബിന്‍ സൗഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ വന്‍വിജയത്തിലേക്ക് പറക്കുകയാണ്. ഒരു നല്ല നടനും അതിലും നല്ലൊരു സംവിധായകനുമാണ് സൗബിന്‍ എന്നാണ് പറവ കണ്ടവരൊക്കെ പറയുന്നത്.

നടനാകാനല്ല, സംവിധായകന്‍ ആകാന്‍ തന്നെയാണ് സൗബിന്‍ സിനിമയില്‍ എത്തിയത്. ദീര്‍ഘകാലം പ്രമുഖരായ സംവിധായകരുടെയെല്ലാം കൂടെ ജോലി ചെയ്ത സൗബിന്‍ പിന്നീട് സൗഹൃദത്തിന്റെ പുറത്താണ് സിനിമയില്‍ മുഖം കാണിക്കാന്‍ എത്തുന്നത്. ആകസ്മികമായിരുന്നു അതെങ്കിലും സൗബിന്‍ സിനിമകളിലെ ഒഴിച്ചുകൂടാനാവാത്തൊരു താരമായി മാറിയത് പെട്ടെന്നായിരുന്നു. നടനെന്ന നിലയില്‍ ആ ഇഷ്ടം പ്രേക്ഷകരില്‍ ഏറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സൗബിന്‍ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാനായി കാമറയ്ക്കു പിന്നിലേക്കു പോയതും പറവ എന്ന സിനിമ ഒരുക്കുന്നതും.

പറവയുടെ വിജയത്തില്‍ സൗബിനെക്കാള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. സംവിധായകന്‍ കൂടിയായ അന്‍വര്‍ റഷീദാണ് പറവയുടെ നിര്‍മാണ പങ്കാളികള്‍ ഒരാള്‍. ആഷിഖ് അബുവിന്റെ സംവിധാനസഹായിയും സുഹൃത്തായ സൗബിന്‍ പ്രവര്‍ത്തിച്ചിരുന്നു. പറവയുടെ വിജയും സൗബിന്റെ വിജയവും ഒരേപോലെ ആഘോഷിക്കാന്‍ ആഷിഖും തയ്യാറാകുന്നതും അതുകൊണ്ടാണ്.

തന്റെ ഫെയ്‌സ്ബുക്കില്‍ ആഷിഖ് സൗബിനെ കുറിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്; ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യന്ധത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാര്‍. അവരിലൊരാളാണ് സൗബിന്‍ ഷാഹിര്‍. അതുപോലൊന്നാണ് പറവയും..

ഈ കുറിപ്പിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്ന കാലത്തെ ഒരു ലൊക്കേഷന്‍ ചിത്രമാണ് സൗബിന്റെതായി ആഷിഖ് നല്‍കിയിരിക്കുന്നത്…

This post was last modified on September 22, 2017 11:00 am