ഒടുവില്‍ അച്ഛന് ആ പന്ത്രണ്ടുകാരന് തന്നെയെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിന്റെയും പന്ത്രണ്ടുകാരന്റെയും ഡിഎന്‍എ പരിശോധനയിലൂടെയാണ് പിതൃത്വം തെളിഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന് ആയിരിക്കും ഈ ബാലന്.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് എറണാകുളത്തെ ആശുപത്രിയില്‍ പതിനാറുകാരി പ്രസവിച്ചത്. കുട്ടിയുടെ പിതാവ് പന്ത്രണ്ടുകാരനാണ് എന്ന വാര്‍ത്ത അന്നു വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
കുറഞ്ഞ പ്രായത്തില്‍ തന്നെ പ്രായപൂര്‍ത്തിയാകുന്ന പ്രികോഷ്യസ് പ്യൂബര്ട്ടിയുള്ളയാളാണ് ഈ ബാലന് എന്നു ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതൊരു അസാധാരണ സാഹചര്യമല്ല. എന്നാല്‍ ഈ പ്രായത്തിലുള്ള ഒരു കുട്ടി പിതാവാകുന്നത് അപൂര്‍വ്വമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
ആണ്‍കുട്ടിക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തിരിക്കുകയാണ്.
കുഞ്ഞിനെ ഏറ്റെടുക്കാനാവില്ല എന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയിരിക്കുകയാണ്.
This post was last modified on March 23, 2017 7:04 pm