സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴത്തെ താരം മാര്‍പാപ്പയുടെ തൊപ്പി അടിച്ചുമാറ്റിയ മൂന്നുവയസ്സുകാരിയാണ്. സംഭവം ഇങ്ങനെ- ഒരാള്‍ തന്റെ കുഞ്ഞുമകളെയുമെടുത്ത് പോപ്പ് ഫ്രാന്‍സിനെ കാണുവാന്‍ എത്തി. പോപ്പ് അടുത്തെത്തി അവളെ ഉമ്മ വച്ചപ്പോള്‍ ആ കുസൃതി പോപ്പിന്റെ തലയിലിരുന്ന തൊപ്പി തട്ടിയെടുത്തു. പൊട്ടിച്ചിരിച്ചുകൊണ്ട് പോപ്പ് ആ തൊപ്പി വാങ്ങി തിരികെ വാങ്ങി വയ്ക്കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അറ്റ്ലാന്റയിലെ മൂന്ന് വയസസ്സുകാരിയായ എസ്റ്റലാ വെസ്റ്റ്ട്രിയ്ക്കാണ് ഈ പണി പറ്റിച്ച കുസൃതി.