X

പരമാവധി ചിലവാക്കാവുന്ന തുക 75 ലക്ഷം; 242 കേസുകളുള്ള സുരേന്ദ്രന് ആ വകയില്‍ പരസ്യം ചെയ്യാന്‍ 60 ലക്ഷം

ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചിലവാക്കാവുന്ന തുക 75 ലക്ഷമാണ്.

സ്ഥാനാര്‍ഥികള്‍ കേസിന്റെ വിവരങ്ങള്‍ പത്രദൃശ്യമാധ്യങ്ങളില്‍ മൂന്ന് വട്ടം പ്രസിദ്ധീകരിക്കണമെന്ന നിബന്ധനയില്‍ കുരുങ്ങി ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. നിബന്ധനയില്‍ അവ്യക്തതയുണ്ടെന്നും കാണിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥികളെ ഇത് ബുദ്ധിമുട്ടിലാക്കുന്നുവെന്നും ബിജെപി വക്താവ് പ്രതികരിച്ചു. വിഷയം ചൂണ്ടികാട്ടി എന്‍ഡിഎ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

പത്തനംതിട്ട ബിജെപി സ്ഥാനാര്‍ഥിയായ കെ സുരേന്ദ്രന്റെ പേരില്‍ 242 കേസുകളാണുള്ളത്. ഇതില്‍ ഭൂരിപക്ഷഴും ശബരിമല വിഷയവുമായി ബന്ധപ്പെട്ടതാണ്. കേസിന്റെ വിശദാംശങ്ങളടക്കം ഒരു തവണ പത്രമാധ്യങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ സുരേന്ദ്രന് 20 ലക്ഷം രൂപ വേണം. മൂന്ന് തവണയാകുമ്പോള്‍ 60 ലക്ഷം വേണ്ടിവരും. കൂടാതെ ദൃശ്യമാധ്യങ്ങളില്‍ വരുന്ന ചിലവ് വേറെയും.

ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചിലവാക്കാവുന്ന തുക 75 ലക്ഷമാണ്. അതിനാല്‍ കേസിന്റെ വിവരങ്ങള്‍ കാണിക്കുന്നതിനുള്ള പരസ്യത്തിന് ചിലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ ചിലവിനത്തില്‍ നിന്ന് ഒഴിവാക്കുകയോ അല്ലെങ്കില്‍ വിശദ വിവരങ്ങള്‍ ഒഴിവാക്കി കേസിന്റെ നമ്പര്‍ മാത്രം പ്രസിദ്ധിപ്പെടുത്തുന്നതിലേക്ക് നിബന്ധന മാറ്റുകയോ ചെയ്യണമെന്നാണ് ബിജെപിയും സഖ്യവും ആവശ്യപ്പെടുന്നത്.

ഇത് സംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷനെ വിവരം ധരിപ്പിച്ചത് കൂടാതെ കേരളത്തിലെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാര്‍ക്കെതിരെയും കളക്ടര്‍മാര്‍ക്കെതിരെയും പരാതിയും പറഞ്ഞിട്ടുണ്ട്. ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാരും കളക്ടര്‍മാരും ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയുമാണെന്നാണ് പരാതി.

This post was last modified on April 15, 2019 6:58 am