X

‘ചര്‍ച്ച് വിരുദ്ധ’ നിലപാട്: മാതൃഭൂമി പത്രവും ചാനലും ബഹിഷ്കരിക്കാൻ ആഹ്വാനം

മാതൃഭൂമി പത്രവും ചാനലും പുരോഹിതരയെും കന്യാസ്ത്രീകളെയും അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചാണ് ഈ നീക്കം.

മാതൃഭൂമി പത്രവും ടെലിവിഷൻ ചാനലും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് തലശ്ശേരി കാത്തലിക് അതിരൂപത. ‘മാ നിഷാദ’ എന്ന പേരിലാണ് ബഹിഷ്കരാണാഹ്വാനം നടക്കുന്നത്. സെപ്തംബർ എട്ട് മുതൽ പത്രം ബഹിഷ്കരിക്കണമെന്നാണ് ആവശ്യം.

മാതൃഭൂമി പത്രവും ചാനലും പുരോഹിതരയെും കന്യാസ്ത്രീകളെയും അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചാണ് ഈ നീക്കം.

“മാതൃഭൂമി പത്രത്തിനെതിരെ മാ നിഷാദാ കാമ്പൈൻ. കാരുണ്യത്തിന്റെ ആൾരൂപങ്ങളായ സന്യാസികളുടെ സൽപേരിന് വിലപറയുന്ന മാതൃഭൂമിയുടെ നെറിവില്ലാത്ത പത്രപ്രവർത്തനത്തിനെതിരെ മാതൃഭൂമി ബഹിഷ്കരണ കാമ്പൈൻ,” എന്നാണ് പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നത്. മാതൃഭൂമി ഇനി പടിക്കു പുറത്ത്, സന്യാസ വിശുദ്ധിയെ അപമാനിച്ച മാതൃഭൂമി മാപ്പ് പറയുക എന്നിങ്ങനെയും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.

മാതൃഭൂമിയുടെ ഒരു വാരാന്തപ്പതിപ്പിന്റെ ചിത്രവും പോസ്റ്ററിൽ നൽകിയിട്ടുണ്ട്. ലൂസി കളപ്പുരയ്ക്കലിനെക്കുറിച്ചുള്ള ലേഖനമാണ് ഇതിലുണ്ടായിരുന്നത്. തങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇനിമേൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ ഉണ്ടാകില്ലെന്ന് കാത്തലിക് യൂത്ത് മൂവ്മെന്റ് പറയുന്നു.

http://mattersindia.com എന്ന പോർട്ടലിലാണ് ഈ വാർത്ത വന്നിരിക്കുന്നത്.