X

ഓണപ്പതിപ്പില്‍ കഥ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പ് കിട്ടി; ആ പ്രതിഫലം ദുരിതാശ്വാസത്തിനെന്ന് യുവകഥാകൃത്ത് അബിന്‍ ജോസഫ്

കുറച്ചുകാലമായി മറ്റ് ജോലികളൊന്നും ചെയ്യുന്നില്ലെന്നും എഴുതിക്കിട്ടുന്ന വരുമാനം മാത്രമാണുള്ളതെന്നും അബിന്റെ പോസ്റ്റില്‍ പറയുന്നു

ഈലക്കം മാതൃഭൂമിയുടെ ഓണപ്പതിപ്പില്‍ കഥ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് യുവകഥാകൃത്ത് അബിന്‍ ജോസഫ്. ഇന്നാണ് അബിന് ഓണപ്പതിപ്പില്‍ കഥ വരുമെന്ന അറിയിപ്പ് കിട്ടിയത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബിന്‍ ഇക്കാര്യം അറിയിച്ചത്. കുറച്ചുകാലമായി മറ്റ് ജോലികളൊന്നും ചെയ്യുന്നില്ലെന്നും എഴുതിക്കിട്ടുന്ന വരുമാനം മാത്രമാണുള്ളതെന്നും അബിന്റെ പോസ്റ്റില്‍ പറയുന്നു. മാതൃഭൂമി ഓണപ്പതിപ്പില്‍ കഥ വരുമെന്ന് ലഭിച്ചപ്പോള്‍ അതിന് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്നും കൊടുക്കരുതെന്ന് പറഞ്ഞ് ആളുകള്‍ വിഷം പരത്തുമ്പോള്‍ കൊടുത്തുകൊണ്ടാണല്ലോ നമ്മള്‍ അതിനെ മറികടക്കേണ്ടത്. അതിനാല്‍ മാത്രം ഇവിടെ പങ്കുവയ്ക്കുന്നുവെന്നും അബിന്റെ പോസ്റ്റില്‍ പറയുന്നു. അബിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

‘കുറച്ചുകാലമായി മറ്റു ജോലികളൊന്നും ചെയ്യുന്നില്ല. എഴുതി കിട്ടുന്ന വരുമാനമാണുള്ളത്.

മാതൃഭൂമിയുടെ ഓണപ്പതിപ്പില്‍ കഥ വരുമെന്ന് ഇന്ന് അറിയിപ്പു കണ്ടു.

അതിനു കിട്ടുന്ന പ്രതിഫലംകൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ഒന്നും കൊടുക്കരുത് എന്നു പറഞ്ഞ് ആളുകള്‍ വിഷം പരത്തുമ്പോള്‍ കൊടുത്തുകൊണ്ടാണല്ലോ, നമ്മള്‍ അതിനെ മറികടക്കേണ്ടത്.

അതിനാല്‍ മാത്രം ഇതിവിടെ പങ്കുവെക്കുന്നു’.

also read:കടലോര വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാന്‍ ലോറി വേണം: ഡീസലടിച്ച് നല്‍കിയാല്‍ വരാമെന്ന് ചിലര്‍

This post was last modified on August 14, 2019 5:02 pm