X

‘ചെങ്ങന്നൂര്‍ വണ്ടി’യുടെ സിഗ്നല്‍ എങ്ങോട്ട്‌? വോട്ടിംഗ് ശതമാനം കൂടിയത് ആരെ തുണക്കും?

മണ്ഡലത്തിലെ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയത് 1987ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ്. അന്ന് ജയിച്ചത് എല്‍ഡിഎഫിന്റെ മാമ്മന്‍ ഐപ്പ്. പിന്നീട് ഉയര്‍ന്ന പോളിംഗ് ശതമാനം 2016ല്‍ - 74.12. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായര്‍ ജയിച്ചു.

ചെങ്ങന്നൂരില്‍ 1987ന് ശേഷം ഏറ്റവും കൂട്ടിയ പോളിംഗ് ശതമാനമാണ് ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവകാശവാദങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇടയിലും ഇത് ആരെ തുണക്കുമെന്ന കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആശങ്കയുണ്ട്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ മണ്ഡലത്തില്‍ വിജയ സാധ്യത ഉയര്‍ത്തി ബിജെപി കൂടി വന്നിരിക്കുന്നത് പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ വച്ചുള്ള പ്രവചനം ഇരു മുന്നണികള്‍ക്കും അസാധ്യമാക്കുന്നുണ്ട്.

മണ്ഡലത്തിലെ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയത് 1987ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ്. അന്ന് ജയിച്ചത് എല്‍ഡിഎഫിന്റെ മാമ്മന്‍ ഐപ്പ്. പിന്നീട് ഉയര്‍ന്ന പോളിംഗ് ശതമാനം 2016ല്‍ – 74.12. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായര്‍ ജയിച്ചു. 1991 മുതല്‍ 2011 വരെ യുഡിഎഫ് തുടര്‍ച്ചയായി ജയിച്ച അഞ്ച് തിരഞ്ഞെടുപ്പുകളില്‍ 71.18 മുതല്‍ 72.62 ശതമാനം വരെയാണ് പോളിംഗ്. പതിവ് പോലെ വോട്ട് മറിക്കല്‍ ആരോപണങ്ങള്‍ മുന്നണികളെല്ലാം സജീവമാക്കിയിട്ടുണ്ട്. ആര് ആര്‍ക്കൊക്കെ വോട്ട് മറിച്ചു കാര്യത്തില്‍ തര്‍ക്കം തുടരുകയാണ് എന്ന് മാത്രം. 31ന് ചെങ്ങന്നൂരിന്റ ജനവിധി അറിയാം.

This post was last modified on May 29, 2018 9:06 am