അഴിമുഖം പ്രതിനിധി
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗിന് ഏഴ് മണിയോടെ തുടക്കമായി. മന്ത്രിമാരായ കെ.ബാബു, പി.കെ കുഞ്ഞാലിക്കുട്ടി, പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, പാണക്കാട് ഹൈദരലി തങ്ങള്‍, സുരേഷ്‌ഗോപി തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ടു ചെയ്തു. 140 നിയോജകമണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 2.60 കോടി വോട്ടര്‍മാരില്‍ 1.35 കോടി സ്ത്രീകളും 1.25 കോടി പുരുഷന്‍മാരുമാണ്. വോട്ടിംഗിനായി 21498 ബൂത്തുകളും 148 അനുബന്ധ ബൂത്തുകളും സജ്ജമായിക്കഴിഞ്ഞു.
സംസ്ഥാനത്ത് 3176 ബൂത്തുകളില്‍ പ്രശ്‌നസാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കാക്കുന്നത്. ആയതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ഇല്ലാത്തവിധം സുരക്ഷാ സന്നാഹങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 52000 പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമെ 120 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ഹോംഗാര്‍ഡ്, എക്‌സൈസ് ഉദ്യോഗസ്ഥരും ഇതിന് പുറമെയുണ്ട്.
This post was last modified on December 27, 2016 4:08 pm
Leave a Comment