തെരഞ്ഞെടുപ്പ് ചെലവു കണക്കു നല്‍കുന്നതില്‍ വീഴ്ച വരുത്തിയ 224 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2015 ന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചവരെയാണ് അയോഗ്യരാക്കിയത്. മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച കണക്ക് കാണിക്കാത്തവരെയും അയോഗ്യരാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍വരെയുള്ള തെരഞ്ഞെടുപ്പ് മല്‍സരങ്ങളിലെ കണക്കുകളാണ് പരിശോധിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്റെതാണ് നടപടി. അയോഗ്യത ഉത്തരവ് വ്യാഴാഴ്ച മുതല് നിലവില്‍ വന്നു.
ജില്ലാപഞ്ചായത്തിലെ രണ്ട്, ബ്ലോക്ക് പഞ്ചായത്തുകളിലെ 13, ഗ്രാമപ്പഞ്ചായത്തുകളിലെ 143, മുനിസിപ്പാലിറ്റിയിലെ 51, കോര്‍പ്പറേഷനുകളിലെ 15 എന്നീ സ്ഥാനാര്‍ഥികള്‍ക്കാണ് അയോഗ്യത. ഇതേത്തുടര്‍ന്നുണ്ടായ അംഗങ്ങളുടെ ഒഴിവ് കമ്മിഷനെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്‍ പരിശോധിക്കും. എന്നാല്‍ ഒഴിവുവരുന്ന സ്ഥലങ്ങളില്‍ ഇനി പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാത്രമെ തെരഞ്ഞെടുപ്പുണ്ടാകുവെന്നും സൂചനയുണ്ട്.
അയോഗ്യരാക്കിയവരുടെ വിവരങ്ങള്‍ കമ്മീഷന്‍ സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
നെടുകണ്ടം കസ്റ്റഡി മരണം, കൂടുതല്‍ റിപ്പോര്‍ടുകള്‍ വായിക്കാം: ‘ആത്മവീര്യ’മുണര്‍ത്തുന്ന കൊലപാതകങ്ങള്‍
This post was last modified on July 14, 2019 9:19 am
Leave a Comment