പാലക്കാട് തൃത്താല മേഖലയില്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 59 പെണ്‍കുട്ടികളെ സ്റ്റേഷനറി കടയുടമ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതി. കടയില്‍ മിഠായിയും മറ്റും വാങ്ങാനെത്തുന്ന കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തത്. 57കാരനായ കക്കാട്ടിരി പൂലേരി വളപ്പില്‍ കൃഷ്ണനെതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. ഇയാളെ പിടിക്കാനായിട്ടില്ല. കക്കാട്ടിരിയിലുള്ള ഇയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കുട്ടികളുടെ ദുരനുഭവം അധ്യാപകര്‍ ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി കുട്ടികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്. കുട്ടികളുടേയും രക്ഷിതാക്കളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പൊലീസ് 10 കുട്ടികളുടെ മൊഴിയെടുത്തു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെ വര്‍ഷങ്ങളായി ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായാണ് വിവരം.
Leave a Comment