X

ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട് വൈദ്യുതി വകുപ്പിന് 350 ജീവനക്കാരെയുള്‍പ്പടെയുള്ള സഹായം നല്‍കി കെഎസ്ഇബി

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് പല തരത്തിലായിരുന്ന അയല്‍ സംസ്ഥാനങ്ങള്‍ കൈതാങ്ങായത്. കര്‍ണാടകയും തെലങ്കാനയും ആന്ധ്രപ്രദേശും തമിഴ്‌നാടുമൊക്കെ അവരുടെ പല ഡിപ്പാര്‍ട്ട്‌മെന്റിലെ സേവനങ്ങള്‍ പോലും കേരളത്തിന് എത്തിച്ചു. അതും ആവശ്യപ്പെടാതെ സൗജന്യമായി. അതില്‍ എടുത്ത് പറയേണ്ട ഒന്ന് ആ സംസ്ഥാനങ്ങളുടെ വൈദ്യുതി വകുപ്പുകളുടേതായിരുന്നു. ഇപ്പോള്‍ തിരിച്ച് സഹായം എത്തിക്കാനുള്ള കേരളത്തിന്റെ അവസരമാണ്.

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന് തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലേക്ക് കേരളത്തിന്റെ കൈതാങ്ങിന്റെ കൂട്ടത്തില്‍ കെഎസ്ഇബിയും എത്തിയിരിക്കുകയാണ്. കെഎസ്ഇബിയും ജീവനക്കാരും ഗജ വീശിയ തമിഴ്‌നാട്ടിലെ പ്രദേശങ്ങളില്‍ സൗജന്യമായി സേവനങ്ങള്‍ തുടങ്ങി കഴിഞ്ഞു. പുതുക്കോട്ടയിലും നാഗപട്ടണത്തും ഗജ നാശം വിതച്ചതിന് പിന്നാലെ ഉടന്‍ തന്നെ കെഎസ്ഇബി ജീവനക്കാരെ അയച്ചു.

3 ഡപ്യൂട്ടി സിഇമാരുടെ നേതൃത്വത്തില്‍ 359ജീവനക്കാരെ യന്ത്രസമാഗ്രികളുമായിട്ടാണ് ഈ പ്രദേശങ്ങളിലേക്ക് കെഎസ്ഇബി അയ്ച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്‌ മേഖലയില്‍ നിന്നുള്ളവരെയാണ് ഇതിനായി അയ്ച്ചത്. കൂടുതല്‍ സഹായം എത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടരിക്കുകയാണ്.

പ്രളയ ബാധിത കേരളത്തിലേക്ക് ഓഗസ്റ്റില്‍ ട്രാന്‍ജെഡ്‌കോ (തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി) 6.95 കോടിയുടെ 250 ട്രാന്‍സ്‌ഫോമറുകളാണ് കേരളത്തിന് നല്‍കിയത്. കൂടാതെ 1.88 കോടി വരുന്ന 4000 എനര്‍ജി മീറ്ററുകളും നല്‍കി. തമിഴ്‌നാടിന് ട്രാന്‍സ്‌ഫോമര്‍ ക്ഷാമമുള്ള സമയത്താണ് കേരളത്തിലെ കെല്‍ കമ്പനിക്ക് നല്‍കിയ ഓര്‍ഡര്‍ കരാര്‍ പ്രകാരമുള്ള തീയതിക്കും മുമ്പ് കൈമാറിയത്.

കര്‍ണാടക 1.38 കോടിയുടെ ഹെസ്‌കോം (ഹൂബ്ലി ഇലക്ട്രിക് സപ്ലൈ കമ്പനി) 48 ട്രാന്‍സ്‌ഫോമറുകളാണ് നല്‍കിയത്. തെലങ്കാന സ്‌റ്റേറ്റ് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി (ടിഎസ്പിഡിസിഎല്‍) 1.28 കോടി വില വരുന്ന 2000 മീറ്ററുകള്‍ നല്‍കി. ആന്ധ്ര സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എപിഎസ്പിഡിസിഎല്‍) 120 ജീവനക്കാരെയും വൈദ്യുതി മേഖലയില്‍ പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള അനുഭവ സമ്പത്തും പങ്കുവച്ചു.

*ചിത്രം – ദി ന്യൂസ് മിനുറ്റ്‌

മീ ടൂ : സ്ത്രീകൾ ലിബറലിടങ്ങൾ വിട്ടു നിൽക്കട്ടെ, ഹിജാബ് ധരിക്കട്ടെ: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി

സിദ്ധാര്‍ത്ഥ് വരദരാജനും ഹിറ്റ്‌ലിസ്റ്റില്‍: ഗൗരി ലങ്കേഷിനെ കൊന്നത് അഞ്ച് വര്‍ഷത്തെ ആസൂത്രണത്തിനൊടുവില്‍

This post was last modified on November 24, 2018 11:53 am