X

സിദ്ധാര്‍ത്ഥ് വരദരാജനും ഹിറ്റ്‌ലിസ്റ്റില്‍: ഗൗരി ലങ്കേഷിനെ കൊന്നത് അഞ്ച് വര്‍ഷത്തെ ആസൂത്രണത്തിനൊടുവില്‍

വിവിധ സ്ഥലങ്ങളില്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ഗൗരി ലങ്കേഷ് വധം നടപ്പാക്കാന്‍ വിവിധ സ്ഥലങ്ങള്‍ തീരുമാനിക്കുകയും ചെയ്തിരുന്നു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ സനാതന്‍ സന്‍സ്തയ്‌ക്കെതിരായ അധിക കുറ്റപത്രം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ശിവശങ്കര്‍ ബി അമരന്നവര്‍ മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രം 9235 പേജുകള്‍ ഉള്ളതാണ്. നാല് പോലീസുകാര്‍ ഇരുമ്പ് പെട്ടിയിലാക്കിയാണ് കുറ്റപത്രം കോടതിയിലെത്തിച്ചത്.

കഴിഞ്ഞ മെയിലാണ് പ്രത്യേക അന്വേഷണ സംഘം ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. സനാതന്‍ സന്‍സ്തയുടെ കുറ്റവാളികളുടെ ഒരു സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും അറസ്റ്റിലായവരെല്ലാം ഈ സംഘടനയിലെ അംഗങ്ങളാണെന്നും കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് ബാലന്‍ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗളൂര്‍ രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ വെടിയേറ്റ് മരിച്ചത്. പ്രതികള്‍ ഗൗരി ലങ്കേഷിനെ വധിക്കാന്‍ അഞ്ച് വര്‍ഷമായി പദ്ധതികള്‍ തയ്യാറാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എസ് ബാലന്‍ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ഗൗരി ലങ്കേഷ് വധം നടപ്പാക്കാന്‍ വിവിധ സ്ഥലങ്ങള്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കെ ടി നവീന്‍ കുമാറാണ് കേസില്‍ ആദ്യം
അറസ്റ്റിലായതെങ്കിലും അമോല്‍ കാലെ ആണ് കേസിലെ മുഖ്യ ആസൂത്രകന്‍. പലര്‍ക്കും കൊലപാതകത്തില്‍ ഓരോ പങ്ക് നിശ്ചയിച്ചത് ഇയാളാണ്. കാലെയാണ് കേസിലെ മുഖ്യപ്രതി.

ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ജേണലിസ്റ്റ് അന്തര ദേവ് സെന്‍, ചമന്‍ ലാല്‍, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ഹിന്ദി ട്രാന്‍സ്ലേഷന്‍ വിഭാഗത്തിലെ ഒരു പ്രൊഫസര്‍, പഞ്ചാബി നാടകകൃത്ത് ആത്മജിത് സിംഗ്, കര്‍ണാടകത്തിലെ എട്ട് പേരെ കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 26 വ്യക്തികള്‍ എന്നിവരെയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായി കുറ്റപത്രത്തില്‍ പറയുന്നു.

കേസിന്റെ കൂടുതല്‍ അന്വേഷണത്തിന് അനുമതി തേടിയതായി ഡെപ്യൂട്ടി കമ്മിഷണറും പ്രത്യേക അന്വേഷണ സംഘത്തിലെ മേധാവിയുമായ എംഎന്‍ അനുചേത് പറഞ്ഞു. കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്, ആയുധ നിയമം, സെക്ഷന്‍ 302 എന്നിവയാണ് കുറ്റവാളികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ 2019 ജനുവരിയില്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പന്‍സാരെ വധം: സനാതന്‍ സന്‍സ്ത അന്തേവാസികള്‍ക്ക് നല്‍കിയിരുന്ന തീര്‍ഥം സ്‌കീസോഫ്രീനിയയ്ക്കുള്ള മരുന്ന്

ഗോവയില്‍ ബ്രാഹ്മണര്‍ക്കെതിരെ കവിത എഴുതിയാല്‍ പോലീസ് കേസ്; പുരസ്കാരവും റദ്ദാക്കി

ആസാദി… ആസാദി… ആസാദി; നാം തിരിച്ചു നടക്കേണ്ട ജനാധിപത്യ ദൂരങ്ങള്‍

“അതെ, ഞങ്ങളാണ് ബോംബ്‌ വച്ചത്”; സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു

കൊലയാളി സംഘങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍

This post was last modified on November 24, 2018 10:51 am