മഴക്കെടുതി തുടരുന്ന കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ആശങ്ക വർദ്ധിപ്പിച്ച് വീണ്ടും റെഡ് അലർട്ട്. എട്ട് ജില്ലകളിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കാസര്‍ഗോഡും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെയാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം എട്ടായി ഉയര്‍ന്നു.
ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മേപ്പാടിയിലെ മരണസംഖ്യ പത്തായി ഉയര്‍ന്നു. കനത്തമഴയിലും ഉരുള്‍പൊട്ടലിലും 45 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.
അതിനിടെ, കനത്ത മഴയെത്തുടർന്ന് മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ദുരന്തത്തിൽപെട്ട പ്രദേശത്തുണ്ടായിരുന്ന അമ്പതിലധികം ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ ഒമ്പത് മൃതദേഹങ്ങളാണ് പുത്തുമലയിൽ നിന്ന് കണ്ടെത്തിയത്.
Leave a Comment