ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നതകളെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പിണക്കത്തിലാണെന്നതായിരുന്നു റിപോര്‍ട്ടുകളില്‍ ഏറെയും. എന്നാല്‍ ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങളില്ലെന്നും ടീമില്‍ സൗഹൃദ അന്തരീക്ഷമാണെന്നും വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജഡേജയും രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയുമാണ് വീഡിയോയിലുള്ളത്.
ജഡേജ ഇന്ത്യന്‍ ടീമിലെ താരത്തെ ഒരു അനുകരിച്ച് കാണിക്കുമ്പോള്‍ രോഹിത്ത് അതിന് ഉത്തരം നല്‍കണം. ഇതായിരുന്നു ബിസിസിഐ പങ്കുവച്ച വീഡിയോ. കാര്‍ഡില്‍ ജസ്പ്രീത് ബൂമ്രയുടെ പേരാണ് ഉണ്ടായിരുന്നത്. ജസ്പ്രീത് ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ ജഡേജ കാണിച്ചപ്പോള്‍ തന്നെ രോഹിത്തിന് മനസിലായി.അതിന് രോഹിത് അനായാസം ഉത്തരം നല്‍കി.
പിന്നീട് ലഭിച്ചത് കോഹ്‌ലിയുടെ പേരാണ്. ജഡേജ അനുകരിച്ച് കാണിച്ചെങ്കിലും ആദ്യ ശ്രമത്തില്‍ രോഹിത്തിന് മനസിലായില്ല. എന്നാല്‍ അടുത്ത ശ്രമത്തില്‍ രോഹിത് ഉത്തരം നല്‍കി. ഇതെല്ലാം കോഹ്‌ലി കണ്ടുകൊണ്ട് തൊട്ടപ്പുറത്തുണ്ടായിരുന്നു. രോഹിത്ത് ഉത്തരം നല്‍കിയപ്പോള്‍ ജഡേജയ്ക്ക് ചിരി നിര്‍ത്താനായില്ല. പിന്നാലെ രോഹിത്തും. അപ്പുറത്തുണ്ടായിരുന്ന കോഹ്‌ലിയും തമാശയങ്കില്‍ പങ്കു ചേര്‍ന്നു. രസകരമായ വീഡിയോ കാണാം.
This post was last modified on August 10, 2019 11:53 am
Leave a Comment