X

വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍: കെട്ടിടങ്ങള്‍ തകര്‍ന്ന് ഒലിച്ചുപോയി, വീടുകള്‍ മണ്ണിനടിയില്‍ (വീഡിയോ)

പുത്തുമല മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.

വയനാട് വൈത്തിരി താല്ലൂക്കില്‍ പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഒലിച്ചുപോയി. ലയങ്ങള്‍ ഒലിച്ചുപോയി നിരവധി പേരെ കാണാതായെന്ന് നാട്ടുകാര്‍ പറയുന്നു. പുത്തുമല മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് എസ്റ്റേറ്റുകളിലായി നിരവധി തൊഴിലാളികള്‍ ഇവിടെയുണ്ട്. വലിയ പള്ളി അടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ – (എഎന്‍ഐ)

This post was last modified on August 14, 2019 1:32 pm