X

കേരള ഹൗസ് ബീഫ് റെയ്ഡ്: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

അഴിമുഖം പ്രതിനിധി

ദല്‍ഹി കേരള ഹൗസിലെ അടുക്കളയില്‍ ദല്‍ഹി പൊലീസ് നടത്തിയ ബീഫ്‌ റെയ്ഡില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും കത്തയച്ചു. അനുവാദമില്ലാതെയാണ് പൊലീസ് കേരള ഹൗസില്‍ പ്രവേശിച്ചതെന്ന് മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു. അതേസമയം ദല്‍ഹി പൊലീസ് ബിജെപി സേനയെ പോലെയാണ് പെരുമാറുന്നതെന്ന് ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ ആരോപിച്ചു. കേരള ഹൗസിലെ പൊലീസ് നടപടി ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക്‌ ആര്‍എസ്എസിനോട് അങ്ങേയറ്റത്തെ വിധേയത്വമാണെന്നും പിണറായി കുറ്റപ്പെടുത്തി. കേരള ഹൗസിന് മുന്നില്‍ ഇടതുപക്ഷ എംപിമാര്‍ പ്രതിഷേധ പ്രകടനം നടത്തി.

This post was last modified on December 27, 2016 3:24 pm