X

ബിഷപ്പിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് ജലന്ധറിൽ; ഫ്രാങ്കോയ്ക്കു വേണ്ടി കന്യാസ്ത്രീകളുടെ സാക്ഷ്യമെടുത്ത് സഭ

പല കന്യാസ്ത്രീകളും ഈ ഫോമിൽ ഒപ്പിടാൻ വിസമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്മരാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ കേരളാ പൊലീസ് ജലന്ധറിലെത്തി. അതെസമയം മുളയ്ക്കലിനനുകൂലമായ പ്രചാരണം പഞ്ചാബിലെ ക്രിസ്ത്യൻ പള്ളികളിൽ ശക്തമായി നടക്കുകയാണ്. എല്ലാ പള്ളികളിലും കന്യാസ്ത്രീകള്‍ക്ക് ഒരു ഫോം നൽകി ഒപ്പിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഫോമിൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫ്രാങ്കോ മുളയ്ക്കലിനൊപ്പം പ്രവർത്തിച്ചു വരികയാണെന്നും തങ്ങൾക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എഴുതി നൽകാനാണ് സഭ ആവശ്യപ്പെട്ടിരിക്കുന്നത്.

അതെസമയം പല കന്യാസ്ത്രീകളും ഈ ഫോമിൽ ഒപ്പിടാൻ വിസമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ ചില സന്നദ്ധസംഘടനകൾ ബിഷപ്പിനെതിരെ ജലന്ധറിൽ നീക്കം നടത്തിത്തുടങ്ങിയിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജലന്ധർ ഡെപ്യൂട്ടി കമ്മീഷണർക്ക് ഇവർ മെമ്മോറാണ്ടം നൽകി.

പതിന്നാല് തവണ തന്നെ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. എന്നാൽ കന്യാസ്ത്രീ താൻ സ്ഥലം മാറ്റിയതിൽ പക പോക്കുകയാണെന്നാണ് ബിഷപ്പിന്റെ വാദം. 2014 മുതൽ 2016 വരെ പല ഘട്ടങ്ങളിലായി തന്നെ പീഡത്തിനിരയാക്കി എന്ന പരാതിയാണ് കോട്ടയം കുറുവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീ ഉന്നയിച്ചിരിക്കുന്നത്.