X

ആദിവാസി വിഭാഗത്തില്‍ നിന്നും 125 പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൂടി; നിയമനം പുതുതിയ തസ്തിക സൃഷ്ടിച്ച്

കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ കരട് സ്‌കീം മന്ത്രിസഭായോഗം അംഗീകരിച്ചു.

ആദിവാസി ജനവിഭാഗങ്ങളില്‍ നിന്നും പുതുതായി പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിയമിക്കും. പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ ആദിവാസി ജനവിഭാഗങ്ങളില്‍ നിന്നും 125 പേരെ പോലീസ് കോണ്‍സ്റ്റബിളായി നിയമിക്കുന്നതിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. പി.എസ്.സി. മുഖേനയായിരിക്കും നിയമനം.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (അണ്‍എയ്ഡഡ്) അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം തേടാന്‍ തീരുമാനിച്ചു.

കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ കരട് സ്‌കീം മന്ത്രിസഭായോഗം അംഗീകരിച്ചു.

കേരള ആധാമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധിയിലേക്കുള്ള അംശദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അത് പുനരുജീവിപ്പിക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാന്‍ ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ 17 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സിയര്‍ (സിവില്‍), ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസിലെ (ഇംഹാന്‍സ്) അധ്യാപക തസ്തികകളുടെ ശമ്പള സ്‌കെയില്‍ നിര്‍ണ്ണയിച്ചതിലെ അപാകത പരിഹരിക്കാന്‍ തീരുമാനിച്ചു. ഇവരുടെ ശമ്പള സ്‌കെയില്‍ ആരോഗ്യവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികകളുടെ ശമ്പളസ്‌കെയിലിനു സമാനമായി ഉയര്‍ത്താനും തീരുമാനിച്ചു.

2005 കേരള ഭൂപരിഷ്‌കരണ (ഭേദഗതി) നിയമത്തിലെ 7-ഇ പ്രകാരം ‘Certificate of Title’ നല്‍കുന്ന കേസുകളിലെ അപാകതക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് 102-ാം വകുപ്പിന്റെ പരിധിയില്‍ 106 ബി വകുപ്പ് കൂടി ചേര്‍ത്ത് കേരള ഭൂപരിഷ്‌കരണ ആക്ട് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (എസ്.ബി.സി.ഐ.ഡി) പേര് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് (എസ്.എസ്.ബി) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.

Read: “ഇന്ന് ചെയ്തില്ലെങ്കില്‍ ഇനിയില്ല…”; സീറോ കാര്‍ബണ്‍ റേസിംഗ് ബോട്ടില്‍ അറ്റ്ലാന്റിക് കടന്ന് ന്യൂയോര്‍ക്കിലെത്തിയ പതിനാറുകാരി ഗ്രെറ്റ പറഞ്ഞു

 

This post was last modified on August 29, 2019 5:31 pm