X

മഹാരാജാസിൽ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്നു; 3 ക്യാമ്പസ് ഫ്രണ്ടുകാർ അറസ്റ്റിൽ

അറസ്റ്റിലായ മൂന്നുപേരിൽ ഒരാൾക്ക് 37 വയസ്സുണ്ടെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്ഐ ജില്ലാക്കമ്മറ്റിം അഗവുമായ അഭിമന്യൂ (20) ആണ് കൊല്ലപ്പെട്ടത്. അർജുൻ, വിനീത് എന്നീ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ അർജുന്റെ (19) നില ഗുരുതരമാണ്. രണ്ടാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അഭിമന്യൂ. കുത്തേറ്റ അർജുൻ ഇപ്പോൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി അറിയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. ഇവർ പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

കോളജിലേക്ക് ഒരാൾ അതിക്രമിച്ച് കയറിയത് സംബന്ധിച്ച് കാമ്പസ്സിൽ പ്രശ്നം നിലനിന്നിരുന്നു. പുറത്തുനിന്നുള്ള പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പോസ്റ്ററൊട്ടിക്കാൻ ക്യാമ്പസ്സിനകത്ത് കയറിയിരുന്നു.

അറസ്റ്റിലായ മൂന്നുപേരിൽ ഒരാൾക്ക് 37 വയസ്സുണ്ടെന്ന് പൊലീസ് പറഞ്ഞു. രാത്രിയിൽ ക്യാമ്പസ്സിലേക്ക് ഇവർ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. അഭിമന്യുവിനെ ഒരാൾ പിന്നിൽ നിന്ന് പിടിച്ചുവെക്കുകയും മറ്റെയാൾ കത്തികൊണ്ട് നെഞ്ചിലേക്ക് കുത്തുകയുമായിരുന്നു. അഭിമന്യു തല്‍ക്ഷണം മരിച്ചു. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട‌്കൊച്ചി സ്വദേശി റിയാസ‌് എന്നിവരാണ‌് കസ‌്റ്റഡിയിലായത‌്. അഭിമന്യുവിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവസ്ഥലത്ത‌് പൊലീസ‌് ക്യാമ്പ‌്ചെയ്യുന്നുണ്ട‌്.

This post was last modified on July 2, 2018 8:09 am