X

രാജ്കുമാറിനെ ഉരുട്ടിയ അതേ ദിവസം നെടുങ്കണ്ടം പൊലീസ് മറ്റൊരാളെയും ക്രൂരമായി പീഡിപ്പിച്ചു

ഹക്കീമിനെ മര്‍ദ്ദിച്ച അതേ ദിവസം തന്നെയാണ് രാജ്കുമാറിനെ ഉരുട്ടിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കൂടുതല്‍ പീഡനകഥകള്‍ പുറത്ത്. കുടുംബവഴക്കിന്റെ പേരില്‍ പിടിയിലായ യുവാവിനെ രാവും പകലും തല്ലിച്ചതച്ച സംഭവമാണ് പുറത്തു വന്നിരിക്കുന്നത്. മുണ്ടിയെരുമ സ്വദേശി ഹക്കിമിനെയാണ് പൊലീസ് തല്ലിച്ചതച്ചത്. സ്റ്റേഷനില്‍ വെച്ച് പൊലീസ് മര്‍ദ്ദിക്കുമ്പോള്‍ പിടിച്ചു നിന്ന ഗ്രില്‍ വളഞ്ഞിരുന്നു. ഈ ഗ്രില്‍ ഹക്കീമിന്റെ ഉമ്മയെക്കൊണ്ട് പണം ചെലവാക്കിച്ച് മാറ്റിക്കുകയും ചെയ്തു പൊലീസ്.

ഹക്കീമിനെ മര്‍ദ്ദിച്ച അതേ ദിവസം തന്നെയാണ് രാജ്കുമാറിനെ ഉരുട്ടിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്കുമാറിന്റെ നിലവിളി താന്‍ കേട്ടിരുന്നെന്നും ഹക്കീം വെളിപ്പെടുത്തി. എസ്ഐയും മറ്റു പൊലീസുകാരുമാണ് മര്‍ദ്ദനം നടത്തിയത്.

സമാനമായ സംഭവങ്ങള്‍ നേരത്തെയും ഇതേ സ്റ്റേഷനിലുണ്ടായിട്ടുണ്ട്. ആത്മഹത്യ ചെയ്ത പിതാവിന്റെ മരണം കൊലപാതകമാക്കി ചിത്രീകരിച്ച് മകന്റെ തലയിലിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ പൊലീസ് മോഷ്ടിച്ച സംഭവം നിയമസഭയില്‍ വിഡി സതീശന്‍ എംഎല്‍എ പറഞ്ഞിരുന്നു.

ചിത്രം: മനോരമ

This post was last modified on July 3, 2019 8:21 am

Related Post
Leave a Comment