X

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് എംഎല്‍എമാരുടെ സമരം തുടരുന്നു

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാലാവകാശ കമ്മീഷന്‍ നിയമനം എന്നീ വിഷയങ്ങളില്‍ കോടതിയുടെ വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട്  പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. സഭ ആരംഭിച്ചയുടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. സ്വജനപക്ഷപാതം കാട്ടിയ മന്ത്രി ശൈലജ ടീച്ചര്‍ രാജിവെക്കുക എന്നെഴുതിയ വലിയ ബാനറുമായി പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
നിയമസഭാ കവാടത്തിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാരസമരം മൂന്നാംദിവസത്തിലേക്കും കടന്നു.

രാവിലെ കെഎസ്യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു. നിയമസഭയിലേക്ക് വരാനായി വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിയുടെ കാറിന് മുന്നിലെത്തിയത്. മാസ്‌കോട്ട് ഹോട്ടലിന് മുന്നിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാലാവകാശ കമ്മീഷന്‍ നിയമനം എന്നീ വിഷയങ്ങളില്‍ കോടതിയുടെ വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനെ തുടര്‍ന്നുളള പ്രതിപക്ഷ പ്രതിഷേധങ്ങളും വിവാദങ്ങങ്ങളും സഭയില്‍ ചര്‍ച്ചയായിരിക്കെ ഒരു ദിവസം മുന്നെ നിയമസഭ പിരിയുമെന്നാണ് വിവരങ്ങള്‍. വ്യാഴാഴ്ചയാണ് സഭ പിരിയേണ്ടത്.

This post was last modified on August 23, 2017 11:51 am