പറശ്ശിനിക്കടവില്‍ പത്താക്ലാസ്സുകാരിയെ സംഘംചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേര്‍ പോലീസ് പിടിയില്‍. അരിമ്പ്ര കെ.പവിത്രന്‍, മാട്ടൂല്‍ കെ വി സന്ദീപ്, കുറുമാത്തൂര്‍ ചൊറുക്കള സി പി ഷംസുദ്ദീന്‍, പരിപ്പായി വി സി ഷബീര്‍, നടുവില്‍ കെ വി അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണിഗോപാലിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
നവംബര്‍ 13,19 തീയതികളില്‍ പെൺകുട്ടി പീഡനത്തിനിരയായതായാണ് പോലീസ് പറയുന്നത്. ഫെയ്‌സ്ബുക്കില്‍ സ്ത്രീയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്തുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി ഇരുപതില്‍ അധികം പേര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ സഹോദരനും അമ്മയും കുട്ടിക്ക് സ്‌കൂളില്‍ പോവാന്‍ താത്പര്യമില്ല എന്ന പറഞ്ഞ് വനിതാ സെല്ലില്‍ പരാതി നല്‍കി. തുടര്‍ന്ന് വനിതാസെല്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടു വന്നത് എന്ന് പോലീസ് പറയുന്നു.
വനിതാ സെല്ലിലെ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയാുമായി ദീര്‍ഘ നേരം സംസാരിച്ചപ്പോള്‍ പെണ്‍കുട്ടി സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു. പിന്നീട് വനിതാ സെല്‍ തളിപ്പറമ്പ് പോലീസിന് കേസ് കൈമാറുകയായിരുന്നു. അഞ്ജന എന്ന പേരിലുള്ള ഫേസ്ബുക്ക് വഴി അഞ്ജന എന്ന സ്ത്രീയുമായി കുട്ടി ദീര്‍ഘനേരം സംസാരിക്കാറുണ്ടായിരുന്നു. ഇവരെ കാണാനായി തളിപ്പറമ്പില്‍ എത്തിയപ്പോള്‍ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടി നല്‍കിയ ഫോണ്‍നമ്പറുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലോഡ്ജിന് പുറമെ പല വീടുകളിലും മറ്റ് ചില കേന്ദ്രങ്ങളിലും താന്‍ പീഡനത്തിനിരയായതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
Leave a Comment