X

43.5 ലക്ഷം രൂപ ജനങ്ങൾ നൽകി; എച്ച്ഡിഎഫ്‍സിക്കായി കോടതിയിൽ കെട്ടിവെച്ചു; പ്രീതാ ഷാജിക്ക് കിടപ്പാടം നഷ്ടപ്പെടില്ല

43.5 ലക്ഷം രൂപ ബാങ്കിനും, 1.89 ലക്ഷം രൂപ ലേലം കൊണ്ടയാള്‍ക്കും നൽകാനാണ് കോടതി ഉത്തരവിട്ടിരുന്നത്.

രണ്ട് ലക്ഷം രൂപ ലോണെടുക്കാനായി എച്ച്ഡിഎഫ്‌സി ബാങ്കിന് ജാമ്യം നിന്ന് 2.7 കോടി രൂപയുടെ കടക്കെണിയിൽ പെട്ട പ്രീതാ ഷാജിക്ക് വീടു വിട്ടിറങ്ങേണ്ടി വരില്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക പ്രീത ഷാജി ഹൈക്കോടതിയിൽ കെട്ടി വെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വെറും അ‍ഞ്ചുദിവസം കൊണ്ടാണ് ഇത്രയും തുക ജനകീയ ഫണ്ടിങ്ങിലൂടെ സമാഹരിച്ചചത്. കെട്ടിട നിർമാണതൊഴിലാളിയായ മഞ്ഞുമ്മല്‍ സ്വദേശി മനുവാണ് ആദ്യ സംഭാവനയായ 3 ലക്ഷം രൂപ നൽകിയത്. വൻ ജനപിന്തുണയാണ് ക്രൗഡ് ഫണ്ടിങ്ങിന ലഭിച്ചത്.

മാർച്ച് 15ന് മുമ്പായി തുക അടയ്ക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഈ ദിവസമെത്താൻ കാത്തു നിൽക്കേണ്ടി വന്നില്ല പ്രീതയ്ക്ക്. 5 ദിവസം കൊണ്ട് പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച പണം ഉപയോഗിച്ച് ഡി ഡി നൽകി എച്ച്‍ഡിഎഫ്‌സി ബാങ്കുമായുള്ള ഇടപാട് അവസാനിപ്പിച്ചു.

സര്‍ഫാസി നിയമം വീണ്ടും വില്ലനായി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും ദളിത് കുടുംബത്തെ വഴിയിലിറക്കി വിട്ട് സ്വകാര്യ ബാങ്ക്

43.5 ലക്ഷം രൂപ ബാങ്കിനും, 1.89 ലക്ഷം രൂപ ലേലം കൊണ്ടയാള്‍ക്കും നൽകാനാണ് കോടതി ഉത്തരവിട്ടിരുന്നത്. സർഫാസി നിയമത്തിന്റെ ബലത്തിൽ ഇടപ്പള്ളി സ്വദേശിയായ പ്രീത ഷാജിയുടെ വീടും സ്ഥലവും എച്ച്ഡിഎഫ്‍സി ബാങ്ക് ലേലത്തില്‍ വിൽക്കുകയായിരുന്നു. ശക്തമായ ജനകീയ പ്രക്ഷോഭമാണ് സ്വകാര്യ ബാങ്കിനെതിരെ ഉയർന്നു വന്നത്. ഈ നടപടി ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ക്രൗഡ് ഫണ്ടിങ്ങിനുള്ള ശ്രമം നടന്നത്. 24 ദിവസത്തിനകം തുക അടയ്ക്കണമെന്നായിരുന്നു കോടതിയുടെ ആവശ്യം.

ഓട്ടോറിക്ഷാ ഡ്രൈവറായ ഷാജിക്ക് ഇത്രയും വലിയൊരു തുക കുറഞ്ഞ സമയത്തിനുള്ളിൽ സംഘടിപ്പിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ തുക കണ്ടെത്താൻ തീരുമാനമായത്. അത്ഭുതാവഹമായ പ്രതികരണമാണ് ജനങ്ങളിൽ‌ നിന്നുണ്ടായത്. സ്വർണാഭരണങ്ങൾ പണയപ്പെടുത്തി സഹായിക്കാൻ ഏതാനും വീട്ടമ്മമാരും സന്നദ്ധരായി രംഗത്തു വന്നു. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ കളമശേരി ബ്രാഞ്ചിൽ തുറന്ന അക്കൗണ്ടിലൂടെ പണം സ്വരൂപിക്കുകയായിരുന്നു.

സുഹൃത്തായിരുന്ന കണ്ണിപുറത്തുചാലിൽ സാജന് വർക്ക്ഷോപ്പ് നിർമിക്കുന്നതിനു വേണ്ടി രണ്ടു ലക്ഷം രൂപ ലോൺ എടുക്കുന്നതിനായിരുന്നു പ്രീതാ ഷാജിയുടെ ഭൂമി ഈടാക്കി ജാമ്യം നിന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഷാജിയുടെയും പ്രീതയുടെയും രണ്ടരക്കോടി രൂപ വില വരുന്ന കിടപ്പാടം ബാങ്കുകളും റിയൽഎസ്റ്റേറ്റ് മാഫിയയും ഡബ്റ്റ് റിക്കവറി ട്രൈബ്യൂണലും ചേർന്നു തട്ടിയെടുത്തെന്നാണ് ആരോപണം.
2.7 കോടി രൂപയുടെ കുടിശികയുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഭൂമി ലേലം ചെയ്ത് വിറ്റത്. അതും 37.8 ലക്ഷം രൂപയ്ക്ക് ഡബ്റ്റ് റിക്കവറി ട്രൈബ്യൂണൽ വഴി റിയൽ എസ്റ്റേറ്റ് സംഘത്തിന് അന്യായമായി ലേലം ചെയ്യുകയായിരുന്നെന്ന് ഇവർ ആരോപിക്കുന്നു.

എടുക്കാത്ത വായ്പ, ഇപ്പോള്‍ വീടും സ്ഥലവും ജപ്തി; ഈ കുടുംബം ഇല്ലാതാകുന്നതിന് മുമ്പ് മുഖ്യമന്ത്രീ, വാക്ക് പാലിക്കണം

This post was last modified on March 3, 2019 12:52 am