X

കേരളത്തിനുള്ള സഹായധനം: നഷ്ടത്തിന്റെ വ്യാപ്തി മനസ്സിലാക്കി വരുന്നതേയുള്ളൂ; ഔദ്യോഗികമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് യുഎഇ അംബാസ്സഡർ

അതെസമയം, 700 കോടിയുടെ കാര്യം ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ വെള്ളപ്പൊക്കക്കെടുതിയിൽ സഹായധനത്തിന്റെ തുകയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസ്സഡർ അഹ്മദ് അൽ ബന്ന പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സഹായധനം പുറത്തു നിന്ന് സ്വീകരിക്കേണ്ടതില്ല എന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ വിവാദം കൊഴുക്കുന്നതിനിടെയാണ് തുക എത്രയാകണമെന്നതിൽ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.

വെള്ളപ്പൊക്കത്തിലും ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും ദുരിതാശ്വാസം എത്രയാകണമെന്നതിനുള്ള വിലയിരുത്തൽ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതെസമയം, 700 കോടിയുടെ കാര്യം ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

This post was last modified on August 24, 2018 1:57 pm