X

ഓറഞ്ച് അലര്‍ട്ട് മാത്രം, മഴ കുറയുന്നു, ട്രെയിന്‍ ഗതാഗതം ഭാഗികം

ട്രെയിന്‍ ഗതാഗതം ഭാഗികമായേ പുനസ്ഥാപിച്ചിട്ടുള്ളൂ. ഷൊര്‍ണൂര്‍ - കോഴിക്കോട് പാതയില്‍ ഇന്നും ട്രെയിനുകള്‍ ഓടില്ല.

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് മാത്രമാണുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ ഭൂരിഭാഗവും പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായേ പുനസ്ഥാപിച്ചിട്ടുള്ളൂ.

ഷൊര്‍ണൂര്‍ – കോഴിക്കോട് പാതയില്‍ ഇന്നും ട്രെയിനുകള്‍ ഓടില്ല. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസ്, മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കി.

ഓഗസ്റ്റ് 13ന് (ചൊവ്വാഴ്ച) ഇടുക്കി, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിലും 14ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 115 മില്ലിമീറ്റര്‍ മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കാണ് ഈ ദിവസങ്ങളില്‍ സാധ്യതയുള്ളത്. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം – പൂനെ പൂര്‍ണ എക്‌സ്പ്രസ് (11098)

കൊച്ചുവേളി – ഹൈദരാബാദ് 7116)

ഓഖ – എറണാകുളം എക്‌സ്പ്രസ് (16337)

ബറൂണി – എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ് (12521)

ഇന്‍ഡോര്‍ – തിരുവനന്തപുരം അഹില്യനഗരി എക്‌സ്പ്രസ് (22645)

ധന്‍ബാദ് – ആലപ്പുഴ എക്‌സ്പ്രസ് (13351)

തൃശൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍ (56663)

കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസ് (16308)

മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649)

എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി (16305)

This post was last modified on August 14, 2019 11:03 pm