ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ അമിത വേഗതയില്‍ വന്ന് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്ന് വ്യക്തമായി. 100 മീറ്റര്‍ അപ്പുറത്തേയ്ക്കാണ് ബഷീറിന്റെ ബൈക്ക് തെറിച്ചുവീണിരിക്കുന്നത്. അമിതവേഗതയിലാണ് കാര്‍ വന്നത് എന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഇത് ആദ്യമായല്ല ഈ കാര്‍ അമിത വേഗത്തില്‍ വരുന്നതായി നഗരത്തിലെ സിസിടിവി ക്യാമറയില്‍ പിടിക്കപ്പെടുന്നത്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ
പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാറാണിത്. നേരത്തെ മൂന്ന് തവണ ഈ കാര്‍ അമിത വേഗതയുടെ പേരില്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങിയിരുന്നു. ഇതിനിടെ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് സംഭവസ്ഥലത്തെത്തി പരിശോന നടത്തി. കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയുണ്ടാകും. ഗതാഗത സെക്രട്ടറി നിയമപരമായ നടപടികള്‍ സ്വീകരിക്കും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. നിയമം പാലിക്കാന്‍ ബാധ്യസ്ഥരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് എന്നും ശശീന്ദ്രന്‍ ആരോപിച്ചു.
മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് ആദ്യം ശ്രീറാമിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് ശ്രീറാമിനെ ചോദ്യം ചെയ്തതിന് ദൃക്‌സാക്ഷികളുണ്ട്. പുരുഷനാണ് വാഹനമോടിച്ചിരുന്നത് എന്ന് സാക്ഷികള്‍ പറയുന്നു. താന്‍ ഡോക്ടര്‍ ആണ് എന്ന് ശ്രീറാം കള്ളം പറയുകയായിരുന്നു എന്ന് സാക്ഷികളിലൊരാള്‍ പറഞ്ഞിരുന്നു.
This post was last modified on August 3, 2019 12:45 pm
Leave a Comment