വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് പ്രതി എന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശേധനയ്ക്കായി ശേഖരിച്ചു. സാക്ഷിമൊഴികളുടെയും മറ്റും അടിസ്ഥാനത്തില്‍ ശ്രീറാം തന്നൊണ് വാഹനമോടിച്ചിരുന്നത് എന്ന നിഗമനത്തിലേക്കാണ് ഇപ്പോള്‍ പോലീസ് എത്തിയിരിക്കുന്നത്.
അപകടം നടന്നതു മുതല്‍ വലിയ വീഴ്ചയാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ശ്രീറാം പിന്നീട് സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇപ്പോള്‍ പോലീസ് ശ്രീറാമിന്റെ മൊഴിയെടുക്കുകയും രക്തസാമ്പിള്‍ പരിശോധനയ്ക്കയക്കുകയും ചെയ്തിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമല്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ അടക്കമുള്ള ദൃക്സാക്ഷികള്‍ പറയുന്നത് അപകടസമയത്ത് ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്. ഫോറന്‍സിക് പരിശോധന നടത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു. നിലവില്‍ മന:പൂര്‍വമല്ലാത്ത നരഹത്യക്കാണ് ശ്രീറാമിനും ഒപ്പമുണ്ടായിരുന്ന യുവതിക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
This post was last modified on August 3, 2019 11:53 am
Leave a Comment