X

കിച്ചങ്കനി വളരുകയാണ്; നമ്മളിലൂടെ – വീഡിയോ കാണാം

കിച്ചങ്കനി ഗ്രാമത്തിന്റെ സ്വപ്നങ്ങള്‍ അങ്ങനെ വളരുകയാണ്. കുടിവെള്ളം, അടിസ്ഥാന സൌകര്യങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി ജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് വേണ്ടി ഇറങ്ങിത്തിരിച്ച അനേകം പേര്‍ക്ക്, അതിനു നേതൃത്വം നല്‍കുന്ന സോമി സോളമന്‍ എന്ന മലയാളി വനിതയ്ക്ക് അഭിമാനിക്കാം. നിങ്ങള്‍ തുടങ്ങുന്നത് ഒരു വായനശാല മാത്രമല്ല, നിങ്ങള്‍ കുത്തുന്നത് ഒരു കിണര്‍ മാത്രമല്ല, നിങ്ങള്‍ പുസ്തകങ്ങള്‍ ശേഖരിക്കുന്നത് കുട്ടികള്‍ക്ക് വായിക്കാന്‍ മാത്രമല്ല, മറിച്ച് ഒരു ജനതയെയും അവരുടെ സംസ്കാരത്തെയും വംശനാശം വന്നു പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ കൂടിയായിരുന്നു നിങ്ങളുടേത് എന്ന്‍ ചരിത്രം ഒരിക്കല്‍ രേഖപ്പെടുത്തും. ഈ ഉദ്യമത്തിന്റെ തുടക്കം മുതല്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ ഞങ്ങളും അഭിമാനിക്കുന്നു. കിച്ചങ്കനിക്ക് വേണ്ടി ഒരുമിച്ച് കൂടിയ എല്ലാവര്‍ക്കും അഴിമുഖത്തിന്‍റെ ആശംസകളും പിന്തുണയും. കിച്ചങ്കനിയെ കുറിച്ചുള്ള ചെറിയൊരു വീഡിയോ ഇവിടെ കാണാം

https://www.facebook.com/video.php?v=1551791065094200

 

കൂടുതല്‍ വായനയ്ക്ക് 

കിച്ചങ്കനി ഗ്രാമം സ്വപ്നം കാണാന്‍ തുടങ്ങുകയാണ്; നമുക്കും സഹായിച്ചുകൂടേ?

This post was last modified on March 14, 2015 3:08 pm