X

മാൽദ്വീവ്സ് മുന്‍ പ്രസിഡണ്ടിന് തടവ് ശിക്ഷ

അഴിമുഖം പ്രതിനിധി

മാല്‍ദ്വീവ്സ് മുന്‍ പ്രസിഡണ്ട് മുഹമ്മദ് നഷീദിന് തടവ് ശിക്ഷ. 13 വര്‍ഷത്തെക്കാണ് തടവ്. പ്രസിഡന്റായിരിക്കേ 2012 ല്‍ ക്രിമിനല്‍ കോടതി ചീഫ് ജഡ്ജ് അബ്ദുള്ള മുഹമ്മദിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് തടവിലാക്കിയ കുറ്റത്തിനാണു ശിക്ഷ. തീവ്രവാദവിരുദ്ധ നിയമപ്രകാരം കഴിഞ്ഞ ഫെബ്രുവരി 21 നാണു നഷീദിനെ അറസ്റ്റു ചെയ്തത്.

മാല്‍ദ്വീവ്സില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണു മുഹമ്മദ് നഷീദ്. സൈനിക കലാപവും ജഡ്ജിയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭവും മൂലം അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. 2012 ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നഷീദ് 2013ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

This post was last modified on December 27, 2016 2:51 pm