X

ഇരുട്ടി വെളുത്തപ്പോൾ ‘കിളിനക്കോട് മഹാരാജ്യം’ വോട്ട് ഫോര്‍ എല്‍ഡിഎഫ് ആയിമാറി; വിമര്‍ശനവുമായി സോഷ്യൽ മീഡിയ

രാജ്യമെമ്പാടും ഇലക്ഷന്‍ പ്രചാരണം നടക്കുമ്പോള്‍ ഞങ്ങളിലെ രാഷ്ട്ട്രീയം പുറത്തു പറഞ്ഞത് തെറ്റല്ലെന്നു പറഞ്ഞു കൊണ്ട് ഗ്രൂപ്പ് അഡ്മിനിലൊരാള്‍ പോസ്റ്റിട്ടിരുന്നു

മലപ്പുറത്തെ കിളിനക്കോട് പെണ്‍ക്കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവുമായി ബന്ധപ്പെട്ട് തുടങ്ങിയ കിളിനക്കോട് മഹാരാജ്യം എന്ന ട്രോള്‍ പേജ് ഒറ്റ ദിവസം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആയത്. എന്നാല്‍ അതുപോലെ തന്നെ ഒറ്റ രാത്രി കൊണ്ട് കിളിനക്കോട് മഹാരാജ്യം ഇപ്പോൾ പേരുമാറ്റിയിരിക്കുകയാണ്. വോട്ട് ഫോര്‍ എല്‍.ഡി.എഫ് എന്നാണ് പോജിന്റെ പുതിയ പേര്.

ഒറ്റ രാത്രി കൊണ്ടുള്ള ഗ്രൂപ്പിന്റെ പേരു മാറ്റം വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയായിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പേജിന്റെ പേര് മാറ്റിയെതെന്നാണ് ഗ്രൂപ്പിലുള്ള ആളുകള്‍ പറയുന്നത്. എന്നാല്‍ രാജ്യമെമ്പാടും ഇലക്ഷന്‍ പ്രചാരണം നടക്കുമ്പോള്‍ ഞങ്ങളിലെ രാഷ്ട്ട്രീയം പുറത്തു പറഞ്ഞത് തെറ്റല്ലെന്നു വ്യക്തമാക്കി ഗ്രൂപ്പ് അഡ്മിനിലൊരാള്‍ പോസ്റ്റിട്ടിരുന്നു.

ഗ്രൂപ്പിലെ അംഗങ്ങള്‍ വിമര്‍ശനത്തോടെയാണ് ഗ്രൂപ്പിന്റെ പേരുമാറ്റത്തെ കാണുന്നത്. അഡ്മിനു എത്ര ലക്ഷം കിട്ടി എന്നു തുടങ്ങി നിരവധി പോസ്റ്റുകളും കമന്റുകളുമാണ് എത്തുന്നത്.

 

Read More : അമിക്കസ്ക്യൂറി റിപ്പോർട്ട് അന്തിമമാണെന്ന പ്രചാരണം കോടതിയെ അപമാനിക്കുന്നത്: മുഖ്യമന്ത്രി

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”