X

അടക്കാൻ ഞങ്ങൾ ശവങ്ങളല്ല; ഒതുക്കാൻ വീട്ടുസാമാനങ്ങളും – മൂന്നാം ചുംബന സമരം ചിത്രങ്ങളിലൂടെ

കൊച്ചിയിലും കോഴിക്കോടും ഉണ്ടായിരുന്ന അവര്‍ തിരുവനന്തപുരത്തും ഉണ്ടായിരുന്നു. തെരുവോ ചലച്ചിത്രോത്സവ വേദിയൊ എന്നൊന്നും അവിടെ വ്യത്യാസമില്ല. കാഴ്ചക്കാരായും ‘ആസ്വാദകരാ’യും കൂവി വിളിക്കുന്നവര്‍ തന്നെയായിരുന്നു അവര്‍. പക്ഷേ അതൊന്നും വകവയ്ക്കാതെ ഞങ്ങള്‍ ഫാസിസത്തിന് എതിരെയും സദാചാര ഗുണ്ടായിസത്തിന് എതിരെയും ഫണ്ടമെന്‍റലിസത്തിന് എതിരെയും മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അധീശ ആണ്‍കൂവലുകളെ പെണ്‍ശബ്ദങ്ങള്‍ ഉറപ്പോടെ, കൂട്ടമായി തന്നെ ഇല്ലാതാക്കി. ചലച്ചിത്രോത്സവ വേദിയില്‍ ഫാസിസത്തിനെതിരെ നടന്ന ചുംബന കൂട്ടായ്മ സമര പരിപാടിയുടെ സംഘാടകരിലൊരാള്‍ കൂടിയായ അശ്വതി സേനന്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെ. 


ഷോട്ട് റെഡി. ചുംബിക്കൂ. സോറി. ഒരിക്കൽ കൂടി പ്ലീസ്. 


ഡൌണ്‍ ഡൌണ്‍ ഫാസിസം 

“അടക്കാൻ ഞങ്ങൾ ശവങ്ങളല്ല. ഒതുക്കാൻ ഞങ്ങൾ വീട്ടു സാമാനങ്ങളും അല്ല.”- ജെ. ദേവിക.


മുഴങ്ങട്ടെ നിങ്ങളുടെ മുദ്രാവാക്യങ്ങളാൽ: ഞങ്ങളോട് പറഞ്ഞ് അവർ ഒപ്പം നിന്നു. 


ചുംബനം കാണാൻ കെട്ടിടത്തിന്റെ മുകളിൽ എത്തിയവരും. പകർത്താൻ വന്ന പേടകക്യാമറയും.


“നിങ്ങളുടെ ക്യാമറ കണ്ണുകൾ ആണ്‍ അവയവം പോലെ.” – തമ്പാട്ടി 


മറ്റൊരു ജീവിതം സാധ്യമാണോ?

താരങ്ങളും എത്തി ഫാസിസത്തിനെതിരെ ചുംബിക്കാൻ

This post was last modified on December 14, 2014 10:31 am