X

കൊച്ചി മറൈന്‍ ഡ്രൈവില്‍ രണ്ടാം ചുംബനസമരം ആരംഭിച്ചു

രാത്രിവരെ ചുംബനസമരം തുടരുമെന്നാണ് അറിയുന്നത്

ഇന്നലെ വൈകുന്നേരം ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ ചുംബന സമരം അരങ്ങേറി. ജനാധിപത്യം പുനസ്ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ച സമരക്കാര്‍ ശിവസേനയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.

ഈ തെരുവുകള്‍ ഞങ്ങളുടേതാണ്, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ പ്രണയിക്കും ഇഷ്ടമുള്ളവരെ ഇഷ്ടമുള്ളയിടത്ത് വച്ച് ചുംബിക്കും എന്റെ ജീവിതം എന്റെ അവകാശം, എന്റെ ശരീരം എന്റെ അവകാശം, ഞാനൊരു ആണിനെ പ്രേമിക്കും ഞാന്‍ ഒരു പെണ്ണിനെ പ്രേമിക്കും ഞാനൊരും ബൈസെക്ഷ്വലിനെ പ്രേമിക്കും നമുക്ക് വേണം ജെന്‍ഡര്‍ ഈക്വാലിറ്റി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്ക് ശേഷം സമരക്കാര്‍ തങ്ങളുടെ ഇണകളെ പരസ്യമായി ചുംബിച്ചു.

മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് സമീപമാണ് രണ്ടാം ചുംബന സമരം അരങ്ങേറിയത്. തെരുവ് നാടകത്തിന് ശേഷമാണ് മുദ്രാവാക്യം വിളിയും പരസ്യ ചുംബനവും നടന്നത്. തുടര്‍ന്ന് പാലത്തിലും നിലത്തുമായി ഇരുന്ന സമരക്കാര്‍ പാട്ടുകള്‍ പാടി. രാത്രിവരെ ചുംബനസമരം തുടരുമെന്നാണ് അറിയുന്നത്.

This post was last modified on March 9, 2017 5:23 pm