X

മാണിക്ക് രണ്ട് ‘ഭാര്യ’മാര്‍ പി സി ജോര്‍ജ്ജ്; ജോര്‍ജ്ജ് ശത്രുവല്ലെന്ന് മാണി

നിയമസഭാംഗമെന്ന നിലയില്‍ ഇന്ന് കെഎം മാണിക്ക് അമ്പത് വയസ്സ്‌

മുന്‍ മന്ത്രിയും നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായ കെ എം മാണിക്ക് രണ്ട് ഭാര്യമാരാണെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. അതില്‍ ഒരാള്‍ കുട്ടിയമ്മയും രണ്ടാമത്തേത് പാലായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മാണി തന്നെ പറയാറുള്ള കാര്യമാണെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി. നിയസഭാംഗമെന്ന നിലയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ കെ എം മാണിക്ക് ഇന്നത്തെ നിയമസഭാ യോഗത്തിന് മുന്നോടിയായി സഭാംഗങ്ങള്‍ ആദരം അര്‍പ്പിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാഷ്ട്രീയ നേതാക്കള്‍ മാണിക്ക് ആദരം അര്‍പ്പിച്ചു. ഏറ്റവുമധികം കാലം ധനമന്ത്രിയായിരുന്ന മാണി സഭയില്‍ സ്വന്തമായി തത്വശാസ്ത്രമുണ്ടാക്കിയ വ്യക്തിയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് ഏറ്റവുമധികം സഹായം ലഭിച്ചത് മാണിയില്‍ നിന്നാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

നമ്മള്‍ ശത്രുവെന്ന് കരുതുന്ന പലരും മിത്രങ്ങളാണെന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണെന്ന് മാണി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പി സി ജോര്‍ജ്ജ് തനിക്ക് ശത്രുവല്ലെന്നും തന്റെ അനുജന്റെ സ്ഥാനത്തുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ കഴിഞ്ഞ അമ്പത് വര്‍ഷമായി പിന്തുണയ്ക്കുന്ന പാലായിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി അദ്ദേഹം വ്യക്തമാക്കി.

This post was last modified on March 15, 2017 10:29 am

Related Post
Leave a Comment