അഴിമുഖം പ്രതിനിധി
കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടാന്‍ ഒരുങ്ങുന്നു. ഒരു മുന്നണിയിലും ചേരാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ഇന്നലെ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. ചരല്‍ക്കുന്നിലെ ക്യാമ്പില്‍ ഇത് അവതരിപ്പിക്കുകയും പാര്‍ട്ടിയുടെ നിലപാടുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
കെഎം മാണി സ്വീകരിക്കുന്ന നിലപാടുകളാകും അവസാനം നടപ്പിലാവുക. മാണിയുടെ തീരുമാനത്തെ പിജെ ജോസഫും മോന്‍സ് ജോസഫും പിന്തുണക്കും. യുഡിഎഫ് ഭരണകാലത്ത് മാണിയെ ബാര്‍ കോഴക്കേസില്‍പ്പെടുത്തിയതും തുടര്‍ന്ന് രാജിവെപ്പിച്ചതും കോണ്‍ഗ്രസിന്റെ നീക്കങ്ങളാണെന്ന് കേരള കോണ്‍ഗ്രസിന്റെ നിരവധി നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരുമെന്നും ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
This post was last modified on December 27, 2016 4:32 pm
Leave a Comment