X

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

അഴിമുഖം പ്രതിനിധി

സിപിഐ(എം)ന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന കമ്മിറ്റിയാണ് അല്‍പം മുമ്പ് കോടിയേരിയെ സംസ്ഥാന സെക്രട്ടറിയായി നിയോഗിച്ചത്. നിലവില്‍ പ്രതിപക്ഷ ഉപനേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമാണ്. 87 അംഗ സംസ്ഥാന സമിതി ഏകപക്ഷീയമായാണ് കോടിയേരിയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് ഇ പി ജയരാജന്റെ പേരും സംസ്ഥാന നേതൃത്വം നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര നേതൃത്വം കോടിയേരി മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ 61 കാരനായ കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയില്‍ നിന്നുള്ള നിയമസഭാംഗമാണ്. 35-ാം വയസില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ചാണ് പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1982, 87, 2001, 2006, 2011 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

 

This post was last modified on December 27, 2016 2:47 pm

Related Post
Leave a Comment