X

വെടിക്കെട്ട് ദുരന്തം: ക്ഷമാപണവുമായി ട്വിറ്റര്‍ അക്കൗണ്ട്; തെറ്റിദ്ധരിച്ചെന്ന് വിശദീകരണം

അഴിമുഖം പ്രതിനിധി

കൊല്ലത്ത് വെടിക്കെട്ടപകടം നടന്നതിനു തൊട്ടു പിന്നാലെ സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ ട്വിറ്റര്‍ അക്കൗണ്ട് ക്ഷമാപണവുമായി രംഗത്ത്. തനിക്ക് തെറ്റുപറ്റിയെന്നും ആരേയും മോശക്കാരാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമൊക്കെ സൂചിപ്പിച്ചു കൊണ്ടുള്ള ഒരു ഡസനോളം ട്വീറ്റുകളാണ് ഈ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊല്ലം ദുരന്തത്തെക്കുറിച്ച് വെബ്ബില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെറ്റായ ട്വീറ്റുകള്‍ ചെയ്തതെന്നും പിന്നീട് ടി.വി വാര്‍ത്തകള്‍ കണ്ടപ്പോഴാണ് ഇതൊരു അപകടം മാത്രമായിരുന്നു എന്ന് വ്യക്തമായതായും പുതിയ ട്വീറ്റില്‍ പറയുന്നു. ഇന്റര്‍നെറ്റ് ലഭ്യമല്ലാതിരുന്നതിനാലാണ് ഇക്കാര്യം പറയാന്‍ ഇത്രയും വൈകിയതെന്നും വിശദീകരണമുണ്ട്. ഏതെങ്കിലും മതത്തോടോ പാര്‍ട്ടിയോടോ തനിക്ക് പ്രശ്‌നങ്ങളില്ലെന്നും അശ്രദ്ധ കൊണ്ടാണ് നേരത്തെ ഇത്തരം ട്വീറ്റുകള്‍ ചെയ്യാന്‍ ഇടയാക്കിയതെന്നും തുടര്‍ന്ന് പറയുന്നു. സംഭവത്തിന് ഉത്തരവാദികളായി ആരോപിച്ച മുസ്ലീം സമുദായത്തോട് ക്ഷമാപണം നടത്തുന്നതായും ട്വീറ്റില്‍ പറയുന്നുണ്ട്.

 

നേരത്തെ ഓം ഹിന്ദു ക്രാന്തി ആര്‍.എസ്.എസ് (https://twitter.com/Jaikrishnashree) എന്ന പേരിലായിരുന്ന അക്കൗണ്ട് ഇപ്പോള്‍ ശംഖനാദ് എന്ന പേരിലാണ് വീണ്ടും സജീവമായത്. 2013 മുതല്‍ നിലവിലുള്ള അക്കൗണ്ടില്‍ 2000-ത്തോളം ഫോളോവേഴ്‌സും ഉണ്ട്. വിവാദ ട്വീറ്റുകള്‍ പുറത്തുവന്നയുടന്‍ ഇതിനെതിരെ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമങ്ങള്‍ക്കെതിരെ കുപ്രചരണങ്ങളും ഉണ്ടായി. എന്നാല്‍ ദുരന്തത്തിനു തൊട്ടുപിന്നാലെ താന്‍ നടത്തിയ ട്വീറ്റുകള്‍ക്ക് ക്ഷമാപണം നടത്തിക്കൊണ്ട് പുതിയ ട്വീറ്റുകള്‍ പുറത്തുവന്നതോടെ മാധ്യമങ്ങളുടെ നിലപാട് തന്നെയാണ് ശരിയെന്നും വ്യക്തമായിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

This post was last modified on December 27, 2016 3:57 pm

Related Post
Leave a Comment